HOME
DETAILS
MAL
ഇന്ത്യന്‍ ഷെഫിനെ വിവാഹം ചെയ്ത ഓസ്ട്രിയ രാജകുമാരി അന്തരിച്ചു
backup
May 15 2020 | 14:05 PM
ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജനായ ഷെഫ് റിഷി റൂപ്പ് സിങിനെ വിവാഹം കഴിച്ച ഓസ്ട്രിയയിലെ രാജകുമാരി മരിയ ഗാലിറ്റ്സിന്‍ 31 ാം വയസില്‍ അന്തരിച്ചു. പെട്ടെന്നുള്ള കാര്‍ഡിയാക് അനൂറിസം ബാധിച്ച് ഹ്യൂസ്റ്റണില്‍ വച്ചായിരുന്നു അന്ത്യമെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2017 ഏപ്രിലില്‍ വിവാഹിതയായ ശേഷം ഭര്‍ത്താവ് സിങിനൊപ്പം ഹ്യൂസ്റ്റണിലായിരുന്നു താമസം. ദമ്പതികള്‍ക്ക് മാക്സിം എന്ന രണ്ട് വയസുകാരനായ മകനുണ്ട്
ഓസ്ട്രിയന്‍ രാജകുടുംബത്തിലെ മരിയ അന്നയും പീറ്റര്‍ ഗാലിറ്റ്സൈനുമാണ് മരിയുടെ മാതാപിതാക്കള്‍. മരിയക്ക് സെനിയ ഗാലിറ്റ്സിന്‍ ഡി മാട്ട, ടാറ്റിയാന ഗാലിറ്റ്സിന്‍ സിയറ, അലക്സാണ്ട്ര രാജകുമാരി എന്നിങ്ങനെ മൂന്ന് സഹോദരിമാരും ദിമിത്രി, ഇയോണ്‍ എന്നിങ്ങനെ രണ്ട് സഹോദരന്മാരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."