HOME
DETAILS
MAL
ആരാധനാലയങ്ങള്‍ അടച്ചിട്ട് മദ്യം ഒഴുക്കാനുള്ള നീക്കം മുഖത്ത് കരിവാരിത്തേക്കുന്നതിനുതുല്യം: പി.കെ കുഞ്ഞാലിക്കുട്ടി
backup
May 15 2020 | 14:05 PM
മലപ്പുറം: ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ എല്ലാ മതസംഘടനകളും ആരാധനാലയങ്ങള്‍ അടച്ചിട്ടിരിക്കെ ബാറുകള്‍ തുറന്നുവച്ച് മദ്യം ഒഴുക്കാനുള്ള നീക്കം സര്‍ക്കാരുമായും ആരോഗ്യപ്രവര്‍ത്തകരുമായും സഹകരിച്ചവരുടെ മുഖത്ത് കരിവാരിത്തേക്കുന്നതു പോലെയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
സര്‍ക്കാരിന് എങ്ങനെയെങ്കിലും മദ്യം കൊടുക്കണമെന്ന് നിര്‍ബന്ധമാണ്. ഒരുഭാഗത്ത് എല്ലാവരും സഹകരിക്കുമ്പോള്‍ അവരെയെല്ലാം പരിഹസിക്കുന്ന വിധത്തില്‍ ബാറുകളില്‍ വരെ ചില്ലറയായി കുപ്പിക്കണക്കിന് മദ്യം വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്. കൊവിഡ് ആയതുകൊണ്ട് മാത്രമാണ് പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നില്‍ക്കാത്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."