HOME
DETAILS
MAL
സൗരഭ് വര്‍മയ്ക്ക് യോഗ്യത
backup
April 12 2017 | 01:04 AM
സിംഗപൂര്‍: ഇന്ത്യയുടെ സൗരഭ് വര്‍മ സിംഗപൂര്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കി. പുരുഷ സിംഗിള്‍സ് യോഗ്യതാ മത്സരത്തില്‍ വിജയിച്ചാണ് സൗരഭ് ഫൈനല്‍ റൗണ്ടിലേക്കു കടന്നത്. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ അര്‍ജുന്‍ എം.ആര്‍- രാമചന്ദ്രന്‍ ഷ്‌ലോക് സഖ്യവും മിക്‌സെഡ് ഡബിള്‍സില്‍ സാത്വിക്‌സായ്‌രാജ് രാന്‍കിറെഡ്ഡി- മനീഷ കെ സഖ്യവും യോഗ്യത നേടി.
ഇസ്‌റഈലിന്റെ മിഷ സില്‍ബെര്‍മെനിനെയും തായ്‌ലന്‍ഡിന്റെ പന്നവിത് തോന്‍ഗ്നമിനേയും പരാജയപ്പെടുത്തിയാണ് സൗരഭ് യോഗ്യത ഉറപ്പാക്കിയത്. മിഷയ്‌ക്കെതിരേ 21-13, 23-21 എന്ന സ്‌കോറിനും പന്നവിതിനെതിരേ കടുത്ത പോരാട്ടത്തില്‍ 27-29, 21-18, 21-18 എന്ന സ്‌കോറിനുമാണ് ഇന്ത്യന്‍ താരം വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."