വെള്ളപ്പൊക്ക ദുരിതാശ്വാസം: നിലമ്പൂര്‍ മണ്ഡലത്തിന് 33 ലക്ഷം രൂപ അനുവദിച്ചു
നിലമ്പൂര്‍: വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നലമ്പൂര്‍ നിയോജക മണ്ഡലത്തിന് 33 ലക്ഷം രൂപ അനുവദിച്ചു. പിവി അന്‍വര്‍ എംഎല്‍എയുടെ ഇടപെടലിലാണ് മണ്ഡലത്തിന് തുക അനുവദിച്ചത്. കാലവര്‍ഷക്കെടുത്തി മൂലം ഗതാഗതയോഗ്യമല്ലാതായി തീര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുക വിനിയോഗിക്കുക. എല്ലാ പ്രവര്‍ത്തികള്‍ക്കും മൂന്ന് ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്.
കരുളായി പഞ്ചായത്തിലെ തൊണ്ടി-പെരുങ്കൊല്ലന്‍കുന്ന് റോഡ്, പുള്ളി-പിലാക്കോട്ടുപാടം പാത്ത് വേ. മുത്തേടം പഞ്ചായത്തിലെ നീലാമ്പ്ര-മുപ്പിനി റോഡ്, പാലങ്കര-ബൈപ്പാസ് റോഡ്, വട്ടപ്പാടം ബൈപ്പാസ് റോഡ്. വഴിക്കടവ് പഞ്ചായത്തിലെ മാമാങ്കര ആയൂര്‍വേദ ആശുപത്രി റോഡ്, വള്ളിക്കാട്-കതിര്‍പുലിയന്‍ അതിര്‍ത്തി റോഡ്, പൂവ്വത്തിപ്പൊയില്‍ ശ്മാശാന റോഡ്.
എടക്കര പഞ്ചായത്തിലെ സ്‌കൂള്‍ക്കുന്ന് ഓടിയന്‍ചോല റോഡ്. അമരമ്പലം പഞ്ചായത്തിലെ വിജയന്‍പടി കരടിക്കൈ-അറനാടന്‍കൈ റോഡ്, ഷഹനാസ് റൈസ് മില്‍-വിലാസിനി പടി റോഡ് എന്നിയുടെ പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."