HOME
DETAILS

കൊണ്ടോട്ടി മണ്ഡലം: 169 പോളിങ് ബൂത്തുകള്‍; മൂന്നെണ്ണം വനിതകള്‍ നിയന്ത്രിക്കും

  
backup
April 12, 2017 | 5:12 AM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b2%e0%b4%82-169-%e0%b4%aa%e0%b5%8b%e0%b4%b3%e0%b4%bf%e0%b4%99

കൊണ്ടോട്ടി: മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി മണ്ഡലത്തിലെ ബൂത്തുകളിലേക്കുള്ള പോളിങ്ങ് കിറ്റുകള്‍ വിതരണം ചെയ്തു. കൊണ്ടോട്ടി മേലങ്ങാടി ജി.വി.എച്ച്.എസ്.എസില്‍ വച്ചാണ് വോട്ടിങ്ങ് യന്ത്രങ്ങളുടെയും പോളിങ്ങ് സാമഗ്രികളുടെയും വിതരണം നടന്നത്. രാവിലെ പത്തുമുതല്‍ വിതരണം ആരംഭിച്ചു.
മണ്ഡലത്തില്‍ 169 പോളിങ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 17 ബൂത്തുകള്‍ പ്രശ്‌ന ബാധിത ബൂത്തുകളാണ്. ഇവിടെ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ബൂത്തുകള്‍ വനിതകളാണ് നിയന്ത്രിക്കുക. കാളോത്ത് ഒന്നാംമൈല്‍ എല്‍.പി സ്‌കൂള്‍, മദ്‌റസയിലെ രണ്ട് ബൂത്തുകളും കോടങ്ങാട് മദ്‌റസയിലെ ബുത്തുമാണ് വനിതകള്‍ നിയന്ത്രിക്കുക. വനിത പൊലിസിനെയാണ് ബൂത്തുകളുടെ സുരക്ഷാ ചുമതലയും ഏല്‍പ്പിച്ചിരിക്കുന്നത്. ആയിരത്തോളം പേരെയാണ് തെരഞ്ഞെടുപ്പ് ജോലിക്കായി മണ്ഡലത്തില്‍ നിയോഗിച്ചിരിക്കുന്നത്.
കൊണ്ടോട്ടി നഗരസഭ, വാഴക്കാട്, മുതുവല്ലൂര്‍, ചീക്കോട്, വാഴയൂര്‍, ചെറുകാവ്, പുളിക്കല്‍ പഞ്ചായത്തുകളാണ് കൊണ്ടോട്ടി മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. മണ്ഡലത്തില്‍ 1,88,339 വോട്ടര്‍മാരാണുളളത്. ഇതില്‍ 93,404 സ്ത്രീകളും 94,935 പുരുഷന്‍മാരുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചെറ്റ' പരാമര്‍ശം കമ്മ്യൂണിസ്റ്റ് ഭാഷയല്ല; വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  a month ago
No Image

പൊതുജന സുരക്ഷയ്ക്കായി ദേശീയ ഹാക്കത്തോണുമായി കേരള പൊലിസ്; 'ഹാക്ക്'പി 2026ന് തുടക്കമായി

Kerala
  •  a month ago
No Image

ബ്രിട്ടിഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ രാജിവച്ചു

International
  •  a month ago
No Image

ഇന്ധനവില വര്‍ധനവ്; കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിരക്ക് കൂട്ടുന്നതില്‍ സൂചന നല്‍കി ഡി കെ ശിവകുമാര്‍

National
  •  a month ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; നിതിന്റെ ജാമ്യാപേക്ഷ മാറ്റി, നാളെ പരിഗണിക്കും

Kerala
  •  a month ago
No Image

നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതി പൾസർ സുനിയടക്കമുള്ളവരുടെ ശിക്ഷ റദ്ദാക്കണമെന്ന അപ്പീൽ 2 ആഴ്ചക്ക് ശേഷം പരിഗണിക്കാൻ മാറ്റി

Kerala
  •  a month ago
No Image

കാഞ്ഞങ്ങാട് പാണത്തൂര്‍ സ്വദേശി  അബുദാബി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു 

uae
  •  a month ago
No Image

ഫിലിപ്പീന്‍സ് സ്‌കൂളില്‍ വെടിവെപ്പ്: മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  a month ago
No Image

കീം പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവച്ചു; സിബിഎസ്ഇ റീവാല്യൂവേഷന്‍ കൂടി പരിഗണിച്ച ശേഷം ഫലം

Kerala
  •  a month ago