HOME
DETAILS
MAL
വിദ്യാഭ്യാസ മേഖലയില്‍ മതേതര സ്വഭാവം നഷ്ടമായി: മന്ത്രി സി രവീന്ദ്രനാഥ്
backup
July 10 2016 | 09:07 AM
കൊടുങ്ങല്ലൂര്‍: വിദ്യാഭ്യാസ മേഖലയുടെ മതേതര സ്വഭാവം നഷ്ടമായതാണ് കേരളം നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
കൊടുങ്ങല്ലൂര്‍ എം. എല്‍. എ വി.ആര് സുനില്‍കുമാര്‍ ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് ലാഭ നഷ്ട കണക്കുകള്‍ക്ക് പ്രസക്തിയില്ല. പൊതു വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.
ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയര്മാന് സി.സി വിപിന്‍ചന്ദ്രന്‍, എ. ഇ. ഒ വി. പി ശാംഭവി, മോഹന്‍ദാസ് മാസ്റ്റര്‍, കെ.കെ അബീദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."