HOME
DETAILS

വിജയിയെ ആദ്യമേ അറിയുമെങ്കിലും ഉ.കൊറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു

  
backup
March 10, 2019 | 9:26 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae%e0%b5%86%e0%b4%99%e0%b5%8d

 

പോങ്യാങ്: വിജയിയെ നേരത്തെ അറിയാമെങ്കിലും ഉത്തരകൊറിയയില്‍ പൊതു തെരഞ്ഞെടുപ്പ് നടന്നു. ഡെമോക്രാറ്റിക് പീപിള്‍സ് റിപ്പബ്ലിക്ക് ഓഫ് കൊറിയയില്‍ കിം ജോങ് ഉന്നിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ആധിപത്യമാണ്. എന്നാല്‍ സുപ്രിം പീപിള്‍സ് അംസബ്ലിയിലേക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാറുണ്ട്.


ബാലറ്റ് പേപ്പറില്‍ ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രമെ ഉണ്ടാവുകയുള്ളൂ. തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ ഉ.കൊറിയന്‍ തലസ്ഥാനമായ പോങ്യാങില്‍ ഉത്സവാന്തരീക്ഷമായിരുന്നു. വോട്ടര്‍മാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനായുള്ള റിബണുകളും കൊടികളും തോരണങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ പോളിങ് 99.97 ശതമാനമായിരുന്നു. 686 മണ്ഡലങ്ങളാണുള്ളത്. രാജ്യത്തെ ചില സീറ്റുകള്‍ ന്യൂനപക്ഷ പാര്‍ട്ടികളായ കൊറിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, കൊണ്ടോയിസ്റ്റ് കൊണ്ടോഗു പാര്‍ട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. 20ാം നൂറ്റാണ്ടില്‍ കൊറിയയില്‍ സ്വാധീനമുണ്ടാക്കിയ മത മുന്നേറ്റങ്ങളുടെ ഭാഗമാണ് ഈ രണ്ട് പാര്‍ട്ടികളും. വിദേശത്തുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് രണ്ടാമന്‍, മുത്തച്ഛന്‍ കിം ഇല്‍ സങ് എന്നിവരുടെ ചിത്രങ്ങള്‍ മുഴുവന്‍ ബാലറ്റ് പെട്ടികളിലുമുണ്ട്. ബാലറ്റ് പേപ്പറിലൂടെയാണ് വോട്ട് രേഖപ്പെടുത്തുക.
ഉത്തരകൊറിയന്‍ പൗരന്മാര്‍ തങ്ങളുടെ സര്‍ക്കാരിനെ സംബന്ധിച്ച് വിദേശമാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ അനുകൂലമായി മാത്രമെ പ്രതികരിക്കാറുള്ളൂ. മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങളുള്ളതിനാല്‍ ഉ.കൊറിയയില്‍ തെരഞ്ഞെടുപ്പ് നടപടികളും ഭരണകൂട ഇടപെടലുകളും പൂര്‍ണമായി പുറംലോകം അറിയാറില്ല. വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചതിനാല്‍ വളരെയധികം സന്തോഷമുണ്ടെന്ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയ 18 കാരന്‍ കുക് ഡയ് കോന്‍ എ.എഫ്.പിയോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago