ലൈറ്റ് മെട്രോ: ആശങ്കകള്‍ പരിഹരിക്കണമെന്ന്
കോഴിക്കോട്: നഗരത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷയേകുന്ന ലൈറ്റ് മെട്രോ പദ്ധതി കൃത്യമായ പഠനം നടത്താതെയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് കോഴിക്കോട് ചേര്‍ന്ന ശാസ്ത്ര സാഹിത്യപരിഷത്ത് ബഹുജന സംഗമം. നഗരമധ്യത്തിലൂടെ കടന്ന് പോവുന്ന പദ്ധതി കോഴിക്കോടിന്റെ വികസന സ്വപ്‌നങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നും യോഗം ചൂണ്ടിക്കാട്ടി.കേന്ദ്രസംസ്ഥാന പദ്ധതിയായതിനാല്‍ പാരിസ്ഥിതിക ആഘാതപഠനം നടത്താതെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സമയത്തുള്ള പാരിസ്ഥിതിക, മാലിന്യ പ്രശ്‌നങ്ങളെയൊന്നും പരിഗണിക്കാതെയാണ് റിപ്പോര്‍ട്ട്് സമര്‍പ്പിക്കപ്പെട്ടത്. നിര്‍മാണത്തിനാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനായി കുഴല്‍ കിണറുകള്‍ നിര്‍മിക്കുമ്പോള്‍ സമീപത്തുള്ള കിണറുകളിലെ കുടിവെള്ളം വറ്റിപ്പോകാന്‍ സാധ്യതയേറെയാണ്.
മെഡിക്കല്‍ കോളജ് ഡിപ്പോയില്‍നിന്നുണ്ടാകുന്ന എണ്ണമാലിന്യം,ശബ്ദമാലിന്യം,ഖരമാലിന്യം, അഴുക്കുവെള്ളം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളും 600ഓളം വരുന്ന കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബുകള്‍ നിര്‍മിക്കുമ്പോഴുള്ള പാരിസ്ഥിക പ്രശ്‌നങ്ങളും പരിഗണിക്കാതെയുള്ള റിപ്പോര്‍ട്ട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും യോഗം കുറ്റപ്പെടുത്തി. ശ്രീധരന്‍ മാസ്റ്റര്‍,അച്ചുതന്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."