പേരാമ്പ്രയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു
പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍പ്പെട്ട കിഴക്കന്‍ പേരാമ്പ്രയില്‍ പകര്‍ച്ച രോഗങ്ങള്‍ വ്യാപകമാവുന്നു. മഴക്കാല ശുചീകരണ പ്രവര്ത്തനങ്ങളോരോഗ പ്രതിരോധ മാര്‍ഗങ്ങളോ ഇവിടെവേണ്ട വിധം നടക്കുന്നില്ലെന്ന് ആക്ഷേപമുയര്ന്നതിനിടെ ചായികുളം മേഖലയിലെ നാലു കുടുംബങ്ങളെ മഞ്ഞപിത്തരോഗം ബാധിച്ചു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടി കളുംസ്ത്രീകളുമുള്പ്പെടെ മേഖലയില്‍ നിരവധി പേര്‍ക്ക് പകര്‍ച്ച പനിയും ത്വക്ക് രോഗങ്ങളും പെരുകുന്നതായി റിപ്പോര്‍ട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ജലസംഭരണിയായ ചായികുളം മാസങ്ങളായി മലിനമാണ്. 80 മീറ്ററോളം നീളവും 20 മീറ്ററോളം വീതിയുമുള്ള കുളത്തില്‍ മഴവെള്ളം നിറഞ്ഞ് പരിസരത്തെ മാലിന്യവും ഒഴുകുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജില്ലാ പഞ്ചായത്ത് ആകാശഗംഗാ പദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കാന്‍ ശ്രമിച്ചതാണ്. ഫലം കാണാത്തതിനെ തുടര്‍ന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അഞ്ചര ലക്ഷത്തോളം രൂപ അനുവദിച്ച് പടവുകള്‍ തീര്‍ത്ത് മതില്‍കെട്ടി സംരക്ഷിച്ചു. കുളത്തില്‍ നിന്നു നീരൊഴുക്കില്ലാത്തതിനാലും ഇരുകുന്നുകളില് നിന്നും മാലിന്യമൊഴുകി കൊതുക് പെരുകുകയാണ്.
മേഖല ശുചീകരിക്കാന്‍ അധികൃതര്‍ താല്പര്യം കാണിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. പലരും തുടര്‍ചികിത്സ തേടുന്നതിനിടെ കഴിഞ്ഞ ദിവസം മേഖലയിലെ കുടുംബങ്ങളെ പേരാമ്പ്ര ഗവ. അശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചായികുളം മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മേഖലയിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."