മതപഠനം: ഉലമാ ഉമറാ ജാഗ്രത അനിവാര്യം
കല്‍പ്പറ്റ: മത പഠന രംഗം നിരവധി കാലിക വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഉലമാക്കളും ഉമറാക്കളും ജാഗ്രത കാണിക്കണമെന്നും പഠന പ്രായത്തിലുള്ള മുഴുവന്‍ പഠിതാക്കളെയും മത പാഠശാലകളിലെത്തിക്കാനും പഠന സമയം പരമാവതി ഉപയോഗപ്പെടുത്താനും മദ്‌റസ തലങ്ങളില്‍ ശക്തമായ ഇടപടല്‍ നടത്താനും മാനേജ്‌മെന്റ് തയ്യാറാവണമെന്ന് സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു.
സമസ്ത ജില്ലാ കാര്യാലയത്തില്‍ നടന്ന യോഗം മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ഇബ്‌റാഹീം മാസ്റ്റര്‍ കൂളിവയല്‍ അധ്യക്ഷനായി. പിണങ്ങോട് അബൂബക്കര്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു.
എം.എം ഇമ്പിച്ചിക്കോയ മുസ്്‌ലിയാര്‍, കണക്കയില്‍ മുഹമ്മദ് ഹാജി, അഷ്‌റഫ് പാറക്കാടന്‍, കെ ഹംസ മൗലവി, എസ് മുഹമ്മദ് ദാരിമി, വി അബ്ബാസ് ഫൈസി, അഷ്‌റഫ് ഇടിയംവയല്‍, അബ്ദുല്‍ ഖാദര്‍ മടക്കിമല, പി ഉസ്മാന്‍ ഫൈസി, കെ.സി.കെ തങ്ങള്‍, അബ്ദുല്‍ കരീം ബാഖവി, സി.പി മുഹമ്മദ് കുട്ടി ഫൈസി, കെ മുഹമ്മദലി, എന്‍ സൂപ്പി, ഹാരിസ് ബാഖവി, കെ.വി ജഅ്ഫര്‍ ഹൈതമി, പി.സി ഇബ്‌റാഹീം ഹാജി സംസാരിച്ചു. സെക്രട്ടറി എം മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."