HOME
DETAILS
MAL
കുറ്റ്യാടിയുടെ കുരുക്കഴിക്കാന്‍ ബൈപ്പാസ് റോഡിനും 10 കോടി
backup
July 10 2016 | 10:07 AM
തൊട്ടില്‍പ്പാലം: സംസ്ഥാന ബജറ്റില്‍ കുറ്റ്യാടി ബൈപ്പാസ് നിര്‍മാണത്തിന് 10 കോടി വകയിരു. നാദാപുരം, പേരാമ്പ്ര, തൊട്ടില്‍പ്പാലം, മരുതോങ്കര തുടങ്ങി നാലു പ്രധാന റോഡുകള്‍ ചേര്‍ന്ന ജങ്ഷനില്‍ കുരുക്ക് പതിവാണ്.
സംസ്ഥാനപാതയിലെ കുറ്റ്യാടി പാലത്തില്‍ നിന്നും തുടങ്ങി കടേക്കച്ചാലില്‍ അവസാനിപ്പിക്കുന്ന നിര്‍ദ്ദിഷ്ട ബൈപ്പാസ് 20 മീറ്റര്‍ വീതിയില്‍ ഒന്നര കിലോമീറ്ററാണ്. ഇതിനായി 3.299 ഹെക്ടര്‍ ഭൂമി 50 ശതമാനം നിലം 50 ശതമാനം കരഭാഗം എന്ന നിലയിലാണ് ഏറ്റെടുക്കുക.
പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനവും ജനങ്ങളുടെ പ്രധാന ആവശ്യവുമായ ഗതാഗതക്കുരുക്ക് പരിഹരിക്കാവുന്ന ബൈപ്പാസ് റോഡിന് ഫണ്ട്ണ്ട അനുവദിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."