റെയില്‍വേ സുരക്ഷിതത്വത്തിന് പ്രാധാന്യം നല്‍കണം: പാസഞ്ചേഴ്സ്അസോസിയേഷന്
കൊല്ലം: യാത്രക്കാരുടെയും ട്രെയിനുകളുടെയും സുരക്ഷക്കു റെയില്‍വേ പ്രാധാന്യം നല്‍കണമെന്ന് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അപകടങ്ങള്‍ ഉണ്ടാകുന്ന അവസരത്തില്‍ സുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും എന്നാല്‍ അതുകഴിയുമ്പോള്‍ പഴയപടി തുടരുന്ന രീതിയാണ് റെയില്‍വേ സ്വീകരിക്കുന്നത്. അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആധുനിക രീതിയിലുള്ള സിഗ്നല്‍ സംവിധാനങ്ങളും സുരക്ഷയ്ക്കായി നവീന മാതൃകയിലുള്ള നടപടികളും സ്വീകരിക്കാന്‍ റെയില്‍വേ തയാറാകണം.പെരുമണ്‍ ദുരന്തത്തിന്റെ അനുസ്മരണ വാര്‍ഷികത്തോടനുബന്ധിച്ച് റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തി. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ്, ജില്ലാ പ്രസിഡന്റ് ടി.പി.ദിപുലാല്‍, ആര്.സുജിത്ത്, എം.എസ്.അര്ജുന്, വി.എസ്.വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."