കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികളായില്ല; 15 ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയ്ക്കു നല്‍കേണ്ട പട്ടികയ്ക്ക് അന്തിമ രൂപം നല്കാന് 15 ന് വീണ്ടും യോഗം ചേരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസനിക് അറിയിച്ചു.
മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നത് സംബന്ധിച്ചും സിറ്റിങ് എം.പിമാരുടെ കാര്യത്തിലുമുള്ള ആശയക്കുഴപ്പമാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണമെന്നാണ് സൂചനകള്‍. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം രാഹുലിന്റേതായിരിക്കും.
മത്സരിക്കുന്നില്ലെന്ന കെസി വേണുഗോപാലിന്റെ നിലപാടിന് സ്ക്രീനിങ് കമ്മിറ്റി യോഗത്തില്‍ അംഗീകാരം ലഭിച്ചു. എന്നാല്‍ കെ സുധാകരന് മത്സരിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. കണ്ണൂരില്‍ സുധാകരന് തന്നെയായിരിക്കും സ്ഥാനാര്‍ഥിയെന്നാണ് സൂചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."