കെ.ഐ.പി കനാലില്‍ ഇറച്ചി മാലിന്യങ്ങള്‍ ഒഴുക്കുന്നു; നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍
ചാരുംമൂട്: കെ.ഐ.പി കനാലില്‍ ഇറച്ചിമാലിന്യങ്ങള്‍ഒഴുകുന്നു.നാട്ടുകാര്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍.
ആരോഗ്യ വകുപ്പിന് മൗനം. ചാരുംമൂട് മേഖലയില്‍ കഴിഞ്ഞ മൂന്നാഴ്ചയായി കനാല്‍വെള്ളത്തോടൊപ്പം ചീഞ്ഞളിഞ്ഞ ഇറച്ചിമാലിന്യങ്ങളാണു് ഒഴുകുന്നത്. കശാപ്പുശാലകളില്‍ നിന്നും, കോഴിക്കടകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണധികവും.
ഇവ ചാക്കുകളിലും, വലിയ പ്ലാസ്റ്റിക് കവറുകളിലുമാക്കി രാത്രി കാലങ്ങളിലാണ് കനാലില്‍ തള്ളുന്നത്. കനാല്‍ ഷട്ടറുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗ്ഗന്ധം വമിക്കുകയും വെള്ളത്തില്‍ കലരുകയും ചെയ്യുന്നു. ഷട്ടറുകള്‍ തുറക്കുന്നതോടെ മാലിന്യങ്ങള്‍ സബ്കനാലിലൂടെയും ഒഴുകുന്നു.
മലിനമായി കിടക്കുന്ന വെള്ളം കിണറുകളിലേക്കും വ്യാപിക്കുന്നത് മൂലം പ്രദേശവാസികള്‍ക്ക് കുടിവെളളവും മുട്ടിയിരിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയും ഏറിയിട്ടുണ്ട്.
കനാല്‍വെള്ളം മുഴുവല്‍ മലിനമായിട്ടും ആരോഗ്യ വകുപ്പ് മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
കനാലിലെ മാലിന്യ നിക്ഷേപം തടയാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്ന് നാട്ടുകാര്‍ അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."