HOME
DETAILS
MAL
പരമ്പരാഗത വ്യവസായത്തെ സംരക്ഷിക്കണം: സി.ഐ.ടി.യു
backup
June 25 2018 | 05:06 AM
വടകര: കൈത്തറി പരമ്പരാഗത വ്യവസായത്തെ ശക്തിപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് കൈത്തറി തൊഴിലാളി കൗണ്‍സില്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ കൈത്തറി മേഖലയെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമ്പോള്‍ കേന്ദ്രം ഈ നീക്കത്തെ തളര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
ഇത് നവലിബറല്‍ നയത്തിന്റെ ഭാഗമാണ്. ആറ്റിപ്രം സദാനന്ദന് അധ്യക്ഷനായി. സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രന് പിള്ള ഉദ്ഘാടനം ചെയ്തു. സി. ഭാസ്കരന്, പി. ഗോപാലന് പ്രസംഗിച്ചു. പുതിയ ഭാരാവാഹികളായി ആറ്റിപ്രം സദാനന്ദന്(പ്രസി.), കെ.പി സദാനന്ദന്, പി. ഓമന (വൈ. പ്രസി.), അറക്കല്‍ ബാലന് (ജന. സെക്ര.), കെ. മനോഹരന്, എസ്. പ്രകാശ് (ജോ. സെക്ര.), പാറക്കുഴി സുരേന്ദ്രന് (ട്രഷ.).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."