എം.എല്‍.എയുടെ സമരം പുകമറ സൃഷ്ടിക്കാന്‍: ജനാധിപത്യ കേരളാ കോണ്‍ഗ്രസ്
ഇരിട്ടി: വന്യമൃഗങ്ങളുടെ നിരന്തര ആക്രമണത്തില്‍ സാധാരണക്കാര്‍ മരിച്ചു വീഴുമ്പോള്‍ ക്രിയാത്മകമായി നിന്നുകൊണ്ട് ജനങ്ങള്‍ നല്‍കിയ അധികാരം ഉപയോഗിക്കുന്നതിനു പകരം എം.എല്‍.എ സമരത്തിന് നേതൃത്വം നല്‍കുന്നത് ശരിയല്ലെന്നും ഇത് തല്‍ക്കാലം പിടിച്ചു നില്‍ക്കുന്നതിനുള്ള പുകമറ സൃഷ്ടിക്കലാണെന്നും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. എം.എല്‍.എ മുന്‍കൈയെടുത്ത് ശ്വാശത പരിഹാരം കാണുന്നില്ലെങ്കില്‍ രണ്ടാംഘട്ട സമരമെന്ന നിലയ്ക്ക് ഓഫിസിലേയ്ക്കും മാര്‍ച്ചിന്റെ മറ്റു സമരപരിപാടികള്‍ക്കും ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. വന്യമൃഗങ്ങളുടെ അക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും വീട്ടില്‍ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജെയ്‌സണ്‍ ജീരകശ്ശേരി അധ്യക്ഷനായി. മാത്യു കുന്നപ്പള്ളി, സി എസ് സെബാസ്റ്റ്യന്‍, ജോസ് നരിമുറ്റം, അബ്രഹാം പാരിക്കാപ്പള്ളി, ഷൈജു വാഴപ്പള്ളി, ഇ.ഡി ആന്റണി, ടി.എസ് സ്‌കറിയ, പി.സി ജോസഫ്, സിബി കണ്ണീറ്റുകണ്ടത്തില്‍, ജിജി മുക്കോട്ടുകാവുങ്കല്‍, ടി.സി ഗഫൂര്‍, ആര്‍.ടി വേണു, മാണി കല്ലേക്കുളം, ജോര്‍ജ് അടുപ്പുകല്ലേല്‍, ജോണി കല്ലുംമാരി, ബേബി കാരക്കാട്ട്, ജോണ്‍ പറപ്പള്ളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."