ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ നാട്ടുകാര്‍ രംഗത്തിറങ്ങി
മുക്കം: ആഫ്രിക്കന്‍ ഒച്ചിനെ പിടികൂടി നശിപ്പിക്കാന്‍ നാട്ടുകാര്‍ ഒന്നാകെ രംഗത്തിറങ്ങി. കാരശ്ശേരി പഞ്ചായത്തിലെ തടപ്പറമ്പ്, ആന്തേരിമ്മല്, പാലിയില്‍ പ്രദേശങ്ങളിലും ഇതിനോടു ചേര്‍ന്നുള്ള തിരുവമ്പാടി പഞ്ചായത്തിന്റെ ചില ഭാഗങ്ങളിലും വ്യാപിക്കുകയും കാര്‍ഷിക വിളകള്‍ക്കും വീടുകള്‍ക്കും ശല്യവും ഭീഷണിയുമായി മാറുകയും ചെയ്ത ആഫ്രിക്കന്‍ ഒച്ചിനെ തുരത്താനാണ് ജനങ്ങള്‍ ഒന്നിച്ചിറങ്ങിയത്.
പഞ്ചായത്തംഗവും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ല കുമാരനെല്ലൂരിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് ഒച്ചുകളെയാണ് അല്‍പ്പസമയം കൊണ്ട് പിടികൂടിയത്. പിടികൂടിയ ഒച്ചിനെ ഒരിടത്ത് കൂട്ടിയിട്ട് പുകയില കഷായം പ്രയോഗിച്ച് നശിപ്പിച്ചു. തെങ്ങ് ഉള്‍പ്പെടെയുള്ള വിവിധ വൃക്ഷങ്ങളില്‍ നിന്നും ചെടികളില്‍ നിന്നും ചപ്പുചവറുകളില്‍ നിന്നുമെല്ലാമാണ് ഒച്ചുകളെ പിടികൂടിയത്.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് സ്ഥലത്തെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. അജയഘോഷ്, പുനത്തില്‍ വേലായുധന്, പി. ശ്രീനിവാസന്, ബിജു കമ്പളത്ത്, അരീപ്പറ്റ വേലായുധന്, പുളിക്കതൊടി സിദ്ദീഖ്, തപ്പെറമ്പില് ഷാജി, തെക്കേടത്ത് കുഞ്ഞുമോന്, കലങ്കൊമ്പന് അഷ്റഫലി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."