HOME
DETAILS
MAL
കൊവിഡ് ബാധിതരുടെ എണ്ണം മുപ്പതിനായിരം കടന്നു: മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31 വരെ നീട്ടി
backup
May 17 2020 | 08:05 AM
മുംബൈ: കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ മെയ് 31വരെ നീട്ടി. അതേ സമയം നാലാംഘട്ട ലോക്ക് ഡൗണ്‍ സംബന്ധിച്ച കേന്ദ്രത്തിന്റെ പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ 30,000 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചത്. രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ മൂന്നിലൊന്നുവരും മഹാരാഷ്ട്രയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവയുടെ എണ്ണം.
ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 1,606 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അധികവും മുംബൈയിലാണ്. മുംബൈയില്‍ മാത്രം ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,555 ആണ്.സംസ്ഥാനത്ത് ഇതുവരെ 625 പേര് മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."