എം.എല്‍.എ വാക്കു പാലിച്ചു; മോസ്കോ പാലത്തിന്റെ കൈവരിക്ക് ശാപമോക്ഷം
കയ്പമംഗലം: ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ വാക്കു പാലിച്ചു. ചാമക്കാല ബീച്ച് റോഡിലെ മോസ്ക്കോ പാലത്തിന്റെ തകര്‍ന്ന കൈവരി പുനര്‍ നിര്‍മിച്ചു. സ്നേഹതീരം അഴീകോട് റോഡില്‍ ചാമക്കാല മൂന്നും കൂടിയ സെന്ററിനു തെക്ക് ഭാഗത്ത് അപകടകരമായ വളവിലുള്ള മോസ്ക്കോ പാലത്തിന്റെ കൈവരി തകര്‍ന്നിട്ടു നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പ്രശ്ന പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. കഴിമ്പ്രം ഹൈസ്ക്കൂള്, കയ്പമംഗലം ഗവ. ഫിഷറീസ് സ്കൂള്‍ എന്നിവിടങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ ഈ പാലം വഴിയാണ് പോകുന്നത്. കൂടാതെ നിരവധി യാത്രകാരാണ് പ്രതിദിനം ഇതു വഴി സഞ്ചരിക്കുന്നത് ഈ സുപ്രധാന റോഡിലൂടെ ബസുകള്‍ ഉള്‍പടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അപകട സാധ്യത കൂടുതലാണ്.
അഴീക്കോട് സ്നേഹതീരം മികച്ച രീതിയില്‍ ടാറിംഗ് നടത്തിയതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പ്രതിദിനം എന്നോണം കൂടുകയാണ്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ പോലും അപകടസാധ്യത ഒഴിവാക്കി യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എയുടെ മുന്നില്‍ എത്തിയതോടെയാണ് പ്രശ്നത്തിന് പരിഹാരം കണ്ടത്. ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിക്കുകയും ഉടനടി തന്നെ പ്രവര്‍ത്തികള്‍ ആരംഭിക്കുകയും ചെയ്തു. വേഗം തന്നെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി യാത്രക്കാരുടെ അപകട ഭീതി ഇല്ലാതാക്കിയ എം.എല്‍.എക്കു തീരദേശ മേഖലയില്‍ അഭിനന്ദനങള്‍ അറിയിച്ചു ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."