HOME
DETAILS
MAL
മര്‍ദിച്ച് പണം തട്ടിയതായി പരാതി
backup
June 25 2018 | 07:06 AM
ആദൂര്‍: കോഴി കൊണ്ടുവരാന്‍ കര്‍ണാടകയിലേക്കു പോകുകയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഒന്നര ലക്ഷം രൂപ തട്ടിയതായി പരാതി. സംഭവത്തില്‍ ആദൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ പുലര്‍ച്ചെ ആദൂര്‍ സി.ഐ നഗറിലാണ് സംഭവം. ടെമ്പോ ഡ്രൈവര്‍ കളനാട് സ്വദേശി ഫാറൂഖ്, ഇയാളുടെ സഹായി പൂച്ചക്കാട്ടെ ഹബീബ് എന്നിവരെ മര്‍ദിച്ചാണ് പണം തട്ടിയതെന്നു പറയുന്നു.
കാറിലെത്തിയ മുഖം മൂടി ധരിച്ചെത്തിയ സംഘം വാഹനം തടഞ്ഞുനിര്‍ത്തുകയും ഇവരെ റോഡിലേക്ക് വലിച്ചിറക്കി പണവും മൊബൈലും തട്ടിയെടുത്തതായാണ് പരാതി. മൂന്നു പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ഇവര്‍ സുള്ള്യ ഭാഗത്തേക്കു പോയതായും പരാതിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."