കാക്ഷായി-കാവാട്ടുമുക്ക് റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍
മൂവാറ്റുപുഴ: പി.ഡബ്ല്യൂ.ഡിയുടെ കീഴിലുള്ള കാക്ഷായി കാവാട്ടുമുക്ക് റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. തകര്‍ന്ന് തരിപ്പണമായ റോഡിലേക്ക് തിരിഞ്ഞ് നോക്കാത്ത അധികൃതരുടെ നടപടിക്കെതിരെ ജനരോക്ഷം രൂക്ഷമാകുന്നു.
ആഴത്തിലുള്ള കുഴികള്‍ നിറഞ്ഞ റോഡിലൂടെയുള്ള ദുരുത യാത്രക്ക് എന്ന് അറുതി വരുമെന്ന് ചോദ്യമുന്നയിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. റോഡ് നിര്‍മാണത്തിന് ഫണ്ടില്ലെന്ന് പറയുമ്പോഴും ഇതിനേക്കാള്‍ അപ്രധാനമായ റോഡുകളുടെ നിര്‍മാണം യഥാസമയം നടക്കുന്നതായും നാട്ടുകാര്‍ചൂണ്ടിക്കാട്ടുന്നു. റോഡ് നവീകരണം എന്ന് നടക്കുമെന്ന് ചോദിക്കുമ്പോള്‍ അധികൃതര്‍ക്ക് കൃത്യമായ മറുപടിയില്ല.
ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പൂര്‍ണ്ണമായി തകര്‍ന്ന റോഡിന്റെ കുഴിയടക്കാനായി പതിനേഴ് ലക്ഷം രുപ പിഡബ്ല്യൂഡിയില്‍ നിന്ന് അനുവദിച്ചെങ്കിലും കുഴിയടക്കല്‍ ജോലി പോലും ചെയ്യാന്‍ അധികൃതര്‍ തയ്യാറാല്ല.
പത്ത് വര്‍ഷം മുമ്പ് അറ്റകുറ്റപണി ചെയ്തറോഡ് പൂര്‍ണമായി തകര്‍ന്നിട്ട് ഏഴു വര്‍ഷം പിന്നിടുന്നു. ഇതിനു ശേഷം അധികാരത്തിലിരുന്നവരാരും റോഡിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. നാല് കിലോമീറ്റര്‍ ദൂരം വരുന്ന പായിപ്ര പഞ്ചായത്തിലെ നാല് വാര്‍ഡുകളിലൂടെ പോകുന്ന ഏറ്റവും തിരക്കേറിയ പിഡബ്ളിയുറോഡിലെ കലുങ്കുകളെല്ലാം പൂര്‍ണമായി തകര്‍ന്നു. കലുങ്കുകളും റോഡും തകര്‍ന്നതോടെ ഇതുവഴിയുള്ള കാല്‍നടയാത്രയും വാഹന യാത്രയും നാട്ടുകാര്‍ക്ക് തീരാദുരിതമായി.
കറുകടം വീട്ടൂര്‍ റോഡിനേയും, നെല്ലിക്കുഴി പേഴയ്ക്കാപ്പിളളി റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കക്ഷായി കാവാട്ടുമുക്ക് റോഡ്. നൂറുകണക്കിന് വീടുകളുളള കക്ഷായി, കിഴക്കേക്കര, പേഴയ്ക്കാപ്പിളളി ഹരിജന്‍ കോളനി, തട്ടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സഞ്ചരിക്കാനുള്ള ഏക റോഡാണിത്. കൂടാതെ ഇലാഹിയ ആട്സ് ആന്റ് സയന്‍സ് കോളേജ് ഉള്‍പ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളും,
പൈനാപ്പിള്‍ സിറ്റി എന്നറിയപ്പെടുന്ന പൈനാപ്പിള്‍ വ്യാപാര കേന്ദ്രവും ഈ റോഡിന്റെ ഓരത്താണ്. ചെറുതും, വലുതമായ ആരാധനാലയങ്ങളിലേക്കും ഈ റോഡിലൂടെസഞ്ചരിച്ച് വേണം പോകുവാന്‍.
കോതമംഗലം, മൂവാറ്റുപുഴ, മളവൂര്, പേഴയ്ക്കാപ്പിളളി എം.സി റോഡ് എന്നിവിടങ്ങളിലേക്കും നാട്ടുകാര്‍ പോകുന്നത് ഈ റോഡ് മാര്‍ഗ്ഗമാണ്.
തകര്‍ന്നു കിടക്കുന്ന റോഡിലെ കുണ്ടിലും, കുഴിയിലും ചാടി കോളേജ് വാഹനമുള്‍പ്പടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍ പേടാറുള്ളത് പതിവാണ് .
നെല്ലിക്കുഴി-പായിപ്ര മേതല റോഡില്‍ ഗതാഗത തടസം നേരിടുമ്പോള്‍ ബസുള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും തിരിച്ചുവിട്ടിരുന്ന റോഡാണ് ഇപ്പോള്‍ വാഹനം ഓടിക്കാന്‍ പോലും കഴിയാത്ത രീതിയില്‍ തകര്‍ന്നിരിക്കുന്നത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."