ദലിത് യുവാവിന് മര്‍ദനം: എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് മാര്‍ച്ച്
കഠിനംകുളം: പെണ്‍കുട്ടിയെ കാണാതായ സംഭവത്തെ തുടര്‍ന്ന് ദലിത് യുവാവിനെ അകാരണമായി വിളിച്ച് വരുത്തി മര്‍ദിച്ച കഴക്കൂട്ടം എസ്.ഐയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭാരതിയ ദലിത് കോണ്‍ഗ്രസ് വെമ്പായം ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
മുന്‍ കെ.പി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. എസ്.ഐയ്ക്ക് എതിരെ നടപടിയെടുത്തില്ലെങ്കില്‍ വരുനാളില്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി അറിയിച്ചു. ദലിത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് പേരൂര്‍ക്കട രവി, ഡി.സി.സി ഭാരവാഹികളായ വെട്ടുറോഡ് വിജയന്‍, കൊയ്ത്തൂര്‍ക്കോണം സുന്ദരന്‍, എം. മുനീര്‍, കാവല്ലൂര്‍ മധു, ജില്ലാസെക്രട്ടറിമാരായ ഇടപ്പഴഞ്ഞി ഗോപന്‍, ഇ.കെ ബാബു, കുറ്റാണി ജയന്‍, അണ്ടൂര്‍കോണം സനല്‍, അണ്ടൂര്‍ക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഉഷകുമാരി, വൈസ് പ്രസിഡന്റ് പൊടിമോന്‍ അഷറഫ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."