വൈറ്റില ഗതാഗതക്കുരുക്ക്: റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു
കൊച്ചി: ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടുന്ന വൈറ്റില ജങ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. ജങ്ഷനു ചുറ്റുമുള്ള റോഡിലെ കുഴികളെല്ലാം 28നകം അടയ്ക്കും.
വൈറ്റില ജങ്ഷനിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് രൂപം നല്‍കുന്നതിനായി കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള വൈറ്റില ജങ്ഷന്‍ സന്ദര്‍ശിച്ചു.
ഹൈവേയില്‍ പടിഞ്ഞാറ് വശത്ത് പാലാരിവട്ടം ഭാഗത്തേക്കുള്ള പ്രദേശം, കിഴക്ക് വശത്ത് മസാഫി ഹോട്ടലിനു മുന്‍വശത്തെ പ്രദേശം, പ്രധാന ജംക്ഷന്‍സിഗ്‌നല്‍ പോയിന്റിനു സമീപം,
ആലപ്പുഴ ഭാഗത്തേക്കുള്ള വൈറ്റില ക്ഷേത്രത്തിനു മുന്നിലെ പ്രദേശം, അനുഗ്രഹ ഹോട്ടലിനു മുന്നിലെ സര്‍വീസ് റോഡ് എന്നിവിടങ്ങളിലെത്തി കുഴികളടയ്ക്കാന്‍ അദ്ദേഹം പൊതുമരാമത്ത് വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കി. വൈറ്റില അണ്ടര്‍പാസിന് അടിവശത്ത് രൂപപ്പെട്ട വലിയ കുഴി എത്രയും പെട്ടെന്ന് അടയ്ക്കാന്‍ വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി.
ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്ത് പാലാരിവട്ടം ഭാഗത്തേക്കുള്ള റോഡില്‍ ടൈല്‍ വിരിക്കുന്നത് രാത്രിയോടെ പൂര്‍ത്തിയാക്കി ഇന്ന് ഗതാഗതത്തിന് റോഡ് തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ജങ്ഷനു ചുറ്റുമുള്ള എല്ലാ കുഴികളും ഈ മാസം അവസാനത്തൊടെ നികത്തും. ടാക്‌സി സ്റ്റാന്‍ഡിനു സമീപമുള്ള ട്രയാംഗിള്‍ ജങ്ഷനിലെ കുഴികള്‍ 29 ന് രാത്രിയോടെ അടയ്ക്കും. ഇവിടം 30 ന് ഗതാഗതത്തിന് തുറന്നു കൊടുക്കും. 30ഓടെ ഹൈവേയുടെ ഈ സ്‌ട്രെച്ച് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാകും.
ഹൈവേയുടെ കിഴക്ക് ഭാഗം മസാഫി ഹോട്ടലിനു മുന്നിലുള്ള റോഡ് ജൂലൈ രണ്ടിനകം ടാറിങ് പൂര്‍ത്തിയാക്കും. ഇവിടെ ഒരു ദിവസം രാത്രിയില്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടണം.
സര്‍വീസ് റോഡില്‍ ബിസ്മിയുടെ മുന്നിലുള്ള റോഡിലെ കുഴികളും വൈറ്റില അണ്ടര്‍പാസില്‍ രൂപപ്പെട്ട വലിയ കുഴിയും രാത്രി തന്നെ ജി.എസ്.ബി ഇട്ട് അടയ്ക്കും. ഹൈവേയുടെ കിഴക്ക് വശത്ത് ആലപ്പുഴ ഭാഗത്തേക്കുള്ള പ്രദേശത്ത് വൈറ്റില ക്ഷേത്രത്തിന് ഏകദേശം മുന്നിലായുള്ള ഭാഗത്തെ റോഡ് ജൂലൈ രണ്ടിനകം കുഴികളടച്ച് ടാറിങ് പൂര്‍ത്തിയാക്കും.
ഹൈവേയുടെ പടിഞ്ഞാറ് വശത്ത് അനുഗ്രഹ ഹോട്ടലിനു മുന്നിലെ സര്‍വീസ് റോഡും ഹൈവേയും ഒരേ ലെവലാക്കി ബാരിക്കേഡ് നീക്കുന്ന പ്രവൃത്തി ജൂലൈ 12 നകം പൂര്‍ത്തിയാക്കും. വൈറ്റില പ്രധാന ജങ്ഷനില്‍ സിഗ്‌നല്‍ പോയിന്റിനു സമീപമുള്ള റോഡില്‍ ടൈല്‍ വിരിക്കും. ഏകദേശം 2030 മീറ്ററില്‍ ടൈല്‍ വിരിക്കുന്നത് ജൂലൈ ഒന്നിന് പൂര്‍ത്തീകരിക്കും.
അടുത്ത രണ്ടാഴ്ചത്തേക്ക് രണ്ടു ദിവസം കൂടുമ്പോള്‍ സംയുക്ത അവലോകന യോഗം ചേരും. ആദ്യ അവലോകന യോഗം ചൊവ്വ (26.06.18) വൈകിട്ട് ഏഴിന് ചേരും.
വൈറ്റില പൊലിസ് വാച്ച് ടവറില്‍ ചേര്‍ന്ന യോഗത്തില്‍ ട്രാഫിക് എസിപി അബ്ദുള്‍ സലാം, സി.ഐ പി.എച്ച് ഇബ്രാഹിം, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ നിഷാ മോള്‍, എ.ഇ.ഇ ജയരാജ്, സൈറ്റ് ഇന്‍ ചാര്‍ജ് ഉമ്മര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."