സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആര്‍ക്കും രോഗമുക്തിയില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
21 പേര്‍ വിദേശത്തു നിന്ന് വന്നവരാണ്. ഏഴ് പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
ഇതുവരെ 630 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
ഇന്ന് സ്ഥിരീകരിച്ചവര്‍, ജില്ല തിരിച്ച്
- കൊല്ലം- 6
- തൃശൂര്‍- 4
- തിരുവനന്തപുരം- 3
- കണ്ണൂര്‍- 3
- പത്തനംതിട്ട- 2
- ആലപ്പുഴ- 2
- കോട്ടയം- 2
- കാസര്‍കോട്- 2
- കോഴിക്കോട്- 2
- എറണാകുളം- 1
- പാലക്കാട്- 1
- മലപ്പുറം- 1
മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടവ:
- ജോലി ആവശ്യാര്‍ഥം സ്ഥിരമായി ജില്ലാതിര്‍ത്തി വിട്ട് പോവുന്നവര്‍ ജില്ലാ പൊലിസ് മേധാവിയില്‍ നിന്നോ കലക്ടറില്‍ നിന്നോ പ്രത്യേക പാസ് വാങ്ങണം
- തൊഴിലിടങ്ങളില്‍ കുടുങ്ങിയവര്‍ക്കും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും അന്തര്‍ജില്ലാ യാത്ര അനുവദിക്കും
- ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ശനിയാഴ്ചകളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധിയായിരിക്കും
- തൊട്ടടുത്ത ജില്ലകളിലേക്ക് യാത്ര ചെയ്ത് പോവുന്ന ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ഐ.ഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം
വാഹനങ്ങളില്‍ എത്ര പേര്‍ക്ക് യാത്രയാവാം?
- നാലു ചക്ര വാഹനങ്ങളില്‍ കുടുംബമാണെങ്കില്‍ മൂന്നു പേര്‍ക്കും അല്ലെങ്കില്‍ ഡ്രൈവര്‍ അടക്കം രണ്ടു പേര്‍ക്കും
- ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍. കുടുംബമാണെങ്കില്‍ ഡ്രൈവര്‍ അടക്കം മൂന്ന് പേര്‍ക്കാവാം.
- ഇരുചക്രവാഹനങ്ങളില്‍ കുടുംബാംഗമെങ്കില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കും. അല്ലെങ്കില്‍ ഒരാള്‍ മാത്രം.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമ്പോള്‍
- എ.സി ഓഫ് ചെയ്യണം
- ഹെയര്‍ കട്ടിങ്, ഹെയര്‍ ബ്രഷിങ്, ഷേവിങ് മാത്രം
- ഒരു സമയം രണ്ടുപേര്‍ കാത്തുനില്‍ക്കരുത്
- ഒരേ ടവ്വല്‍ രണ്ട് പേര്‍ക്ക് ഉപയോഗിക്കരുത്
- ടവ്വല്‍ ഉപയോക്താവ് കൊണ്ടുവരണം
- ഫോണില്‍ സമയം നല്‍കണം
മെയ് 31 വരെ ലോക്ക് ഡൗൺ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട്. ദേശീയതലത്തിൽ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കും. സ്‌കൂൾ, കോളജുകൾ, മറ്റു ട്രെയിനിങ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസം പരമാവധി പ്രൊത്സാഹിപ്പിക്കും. ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും. ജലഗതാഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിംഗ് കപ്പാസിറ്റിയുടെ പകുതി വച്ച് സർവ്വീസ് നടത്താം. യാത്രക്കാർ നിന്നു സഞ്ചരിക്കാൻ അനുവദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."