അരിയൂര്‍ ബാങ്ക് യു.ഡി.എഫിന്; അഡ്വ. ടി.എ സിദ്ദീഖ് പ്രസിഡന്റ്
മണ്ണാര്‍ക്കാട്: അരിയൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണ സമിതിയിലേക്ക് യു.ഡി.എഫ് പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുസ്ലിം ലീഗിലെ അഡ്വ. ടി.എ സിദ്ദീഖിനെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ മനച്ചിത്തൊടി ഉമ്മറാണ് വൈസ് പ്രസിഡന്റ്. 1998 കാലത്ത് ആദ്യമായി പ്രസിഡന്റായ സിദ്ദീഖ് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.
നിലവില്‍ മുസ്ലിംലീഗ് ദേശീയ കൗണ്‍സില്‍ അംഗം, ജില്ലാ സെക്രട്ടറി, മണ്ണാര്‍ക്കാട് സി.എച്ച് സെന്റര്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം, ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗം, മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന് സെക്രട്ടറി, മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ജന. സെക്രട്ടറി, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് മനച്ചിതൊടി ഉമ്മര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സേവനം ചെയ്തിട്ടുണ്ട്.
കരുവാരത്ത് അബൂബക്കര്‍, കെ.ടി കുഞ്ഞുമുഹമ്മദ്, കെ.പി മജീദ്, എന്‍.വി അനിത, നാലകത്ത് ആമിന ടീച്ചര്‍, അന്നക്കുട്ടി മത്തായി, എന്‍. അനിത, നാലകത്ത് അബ്ദുല്‍ സമദ്, താളിയില്‍ മുഹമ്മദ് ബഷീര്‍, കൊറ്റങ്ങോടന്‍ ബാവ, ചെറുമലയില്‍ അബ്ദുല്‍ അസീസ് എന്നിവരാണ് മറ്റ് ഡയരക്ടര്മാര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."