പാതയോരത്തെ സമ്മേളന പന്തല്‍ വീണു: വന്‍ അപകടം ഒഴിവായി
കൊടുങ്ങല്ലൂര്‍: പാതയോരത്തെ സമ്മേളന പന്തല്‍ വീണു വന്‍ അപകടം ഒഴിവായി. വടക്കെ നടയില്‍ വില്ലേജ് ഓഫിസിന് സമീപം പൊതുപരിപാടികള്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക സ്റ്റേജാണ് നിലം പതിച്ചത്.
ഇരുമ്പ് കൊണ്ടുള്ള ഫ്രൈമില് തുണി പൊതിഞ്ഞ സ്റ്റേജ് കാറ്റില്‍ വീഴുകയായിരുന്നു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലാണ് വീണത്. സ്റ്റേജിന് തൊട്ടു പിറകിലുള്ള വൈദ്യുതി ട്രാന്‍സ്ഫോര്‍മറില്‍ സ്റ്റേജിന്റെ ഇരുമ്പ് പൈപ്പ് പതിച്ചിരുന്നെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നു. ദേശീയപാതക്കരികില്‍ ജനത്തിരക്കേറിയ സ്ഥലത്ത് സ്റ്റേജ് കെട്ടി പൊതുപരിപാടി നടത്തുന്നത് പതിവായിരിക്കുകയാണ്. ഈ പ്രദേശത്തെ ടാക്സി സ്റ്റാന്റിലെ ഡ്രൈവര്‍മാര്‍ക്കും, വ്യാപാര സ്ഥാപനങ്ങള്‍ക്കും ഇതുമൂലം ഏറെ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. പൊതുപരിപാടികള്‍ക്കു വേണ്ടി കെട്ടുന്ന സ്റ്റേജ് പരിപാടിക്ക് ശേഷം അഴിച്ചു മാറ്റാന്‍ കരാറുകാര്‍ തയ്യാറാകാത്തത് മൂലം വില്ലേജ് ഓഫിസ് പരിസരത്ത് സ്ഥിരം സ്റ്റേജായി മാറിയിരിക്കുകയാണ്. പൊലിസ് മൈതാനിയില്‍ പൊതുപരിപാടികള്‍ നടത്തുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫിസ് പരിസരം സമ്മേളന വേദിയായി മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."