കേരള അഗ്രോമെഷിനറി കോര്‍പറേഷനില്‍ നിന്നും പവര്‍ ടില്ലറുകള്‍ ആസാമിലേക്ക്
നെടുമ്പാശ്ശേരി: ആസാമില്‍ കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോമെഷിനറി കോര്‍പറേഷനില്‍ (കാംകോ) നിന്നും പവര്‍ ടില്ലറുകള്‍ കൊണ്ടു പോകുന്നു.
637 പവര്‍ ടില്ലറുകളാണ് കാംകോയില്‍ നിന്നും അസാമില്‍ എത്തുന്നത്.ടില്ലറുകള്‍ അങ്കമാലി റെയില്‍വെ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കയറ്റി അയച്ചുതുടങ്ങി.9 കോടി രൂപയുടെ ഓര്‍ഡറാണ് ഇതിനായി കാംകോയ്ക്ക് ലഭിച്ചിരൂന്നത്.മുന്‍പും ആസാമില്‍ നിന്നും കാംകോക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും വലിയ ഓര്‍ഡര്‍ ലഭിക്കുന്നത്.
കാര്‍ഷിക മേഖലക്ക് കരുത്ത് പകരാന്‍ ആസാം സര്‍ക്കാര്‍ പ്രത്യേക പദ്ധതി തയ്യാറാക്കി കര്‍ഷകര്‍ക്ക് ടില്ലറുകള്‍ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.സര്‍ക്കാരിന് വേണ്ടി ഒരു ഏജന്‍സി വഴിയാണ് ടില്ലറുകള്‍ വാങ്ങിയിരിക്കുന്നത്. അങ്കമാലി റെയില്‍വെ സ്റ്റേഷനില്‍ നിന്നും റെയില്‍വെയുടെ പ്രത്യേക വാഗണുകളിലാണ് ടില്ലറുകള്‍ കയറ്റി അയക്കുന്നത്. വാഗണുകളിലേക്ക് ടില്ലര്‍ ഓടിച്ചു കയറ്റാന്‍ കഴിയുന്ന രീതിയിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. സാധാരണ അന്യസംസ്ഥാനങ്ങളിലേക്ക് ലോറിയിലാണ് ടില്ലറുകള്‍ കൊണ്ടു പോകുന്നത്. എന്നാല്‍ ആസാമിലേക്ക് ടില്ലറുകള്‍ കൊണ്ടു പോകുമ്പോഴുള്ള സുരക്ഷിതത്വവും, സാമ്പത്തിക ലാഭവും കണക്കാക്കിയാണ് ട്രെയിന്‍ മാര്‍ഗ്ഗം തിരഞ്ഞെടുത്തത്. ലോറിയില്‍ ഇത്രയും ടില്ലറുകള്‍ ഗുവാഹത്തിയില്‍ എത്തിക്കാന്‍ 35 ലക്ഷം രൂപ ചിലവ് വരുന്ന സ്ഥാനത്ത് ട്രെയിന്‍ മാര്‍ഗ്ഗം 25 ലക്ഷം രൂപ മാത്രമാണ് ചിലവ് വരിക.മുന്‍പ് ചൈനയില്‍ നിന്നും അസാം സര്‍ക്കാര്‍ ടില്ലറുകള്‍ ഇറക്കുമതി ചെയ്തിരുന്നു.എന്നാല്‍ ഇവ കാര്യക്ഷമത ഇല്ലാത്തതാണെന്ന് ബോധ്യമായതോടെയാണ് ജപ്പാന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മ്മാണം നടത്തുന്ന കാംകോക്ക് കരാര്‍ ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."