ഉ.കൊറിയന്‍ പൊതുതെരഞ്ഞെടുപ്പ്; 99.99 ശതമാനം പോളിങ്
പോങ്യാങ്: ഉത്തരകൊറിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളില്‍ ഒരു സ്ഥാനാര്‍ഥി മാത്രമേയുള്ളുവെങ്കിലും പോളിങ് 99.99 ശതമാനം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 99.97 ശതമാനമായിരുന്നെന്ന് ഉ.കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദേശത്തുള്ള പൗരന്മാര്‍ വോട്ടുചെയ്യാന്‍ സാധിക്കാത്തതിനാലാണ് 100 ശതമാനം പോളിങ്ങിന് സാധിക്കാതിരുന്നതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എ പറഞ്ഞു.
ഞാറാഴ്ച നടന്ന വോട്ടെടുപ്പില്‍ ദശലക്ഷക്കണക്കിന് വോട്ടര്‍മാരാണ് വിധിയെഴുതിയത്. സുപ്രിം പീപിള്‍സ് അസംബ്ലിയിലേക്ക് അഞ്ചു വര്‍ഷം കൂടുമ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാറുണ്ട്.
വോട്ടിങ് സ്ലിപ്പില്‍ ഒരാളുടെ പേര് മാത്രയുണ്ടാവുകയുള്ളൂ. ആകെ 687 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ പ്രതിനിധികളുടെ പട്ടികയില്‍ ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പേര് കെ.സി.എന്‍.എ ഉള്‍പ്പെടുത്തിയിട്ടില്ല.
തെരഞ്ഞെടുപ്പിന് മുന്‍പോ ശേഷമോ കിം സ്ഥാനാര്‍ഥികളുടെ രിജസ്‌ട്രേഷനിലും കിമ്മിന്റെ പേരുണ്ടായിരുന്നില്ല.
കിമ്മിന്റെ സഹോദരി കിം യോ ജോങിന്റെ പേര് പട്ടികയിലുണ്ട്. സഹോദരിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിലേക്കുള്ള കിമ്മിന്റെ നീക്കമാണിതെന്നും വിലയിരുത്തലുകളുണ്ട്.
വിദേശയാത്രകളില്‍ കിമ്മിനൊപ്പം സഹോദരിയുണ്ടാവാറുണ്ട്.
സിംഗപ്പൂരില്‍ നടന്ന ട്രംപുമായുള്ള രണ്ടാം ഉച്ചകോടിയിലും അവരുണ്ടായിരുന്നു.
മൗണ്ട് പെയ്റ്റുവിലെ 111ാം മണ്ഡലത്തില്‍ നിന്നാണ് കിം 2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമാനമായി പട്ടികയിലുള്ള മുഴുവന്‍ സ്ഥാനാര്‍ഥികളും 100 ശതമാനം പോളിങ്ങോടെ വിജയിച്ചു. പരമോന്നത നേതാവ് കിം ജോങ് ഉന്നില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും പിന്തുണയര്‍പ്പിക്കുന്നെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഭരണകക്ഷി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."