റോഹിംഗ്യകളുടെ പുനരധിവാസം; മുന്നറിയിപ്പുമായി യു.എന്‍
യുനൈറ്റഡ് നാഷന്‍സ്: റോഹിംഗ്യകളെ വിജന ദ്വീപില്‍ പുനരധിവസിപ്പിക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുന്നറിയിപ്പുമായി യു.എന്‍ മനുഷ്യാവകാശ സംഘടന.
അടുത്ത മാസത്തോടെ 23,000 അഭയാര്‍ഥികളെ ബസരാന്‍ ചാര്‍ ദ്വീപിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേയാണ് യു.എന്‍ മനുഷ്യാവകാശ പ്രതിനിധി യിങീ ലീ രംഗത്തെത്തിയത്.
അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്ന ദ്വീപ് സന്ദര്‍ശിച്ചെന്നും എന്നാല്‍ ഇത് വാസയോഗ്യമാണെന്ന് ഉറപ്പിക്കാനാവില്ലെന്നും അവര്‍ ജനീവയില്‍ നടന്ന മനുഷ്യാവകാശ കൗണ്‍സിലില്‍ പറഞ്ഞു.
അഭയാര്‍ഥികളുമായി ധാരണയിലെത്താതെ പുനരധിവസിപ്പിക്കുന്നത് പുതിയ പ്രതിസന്ധികളുണ്ടാക്കുമെന്ന് അവര്‍ പറഞ്ഞു.
ബംഗ്ലാദേശിലെയും തായ്‌ലന്‍ഡിലെയും അഭയാര്‍ഥി ക്യാംപുകളില്‍ ലീയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജനുവരിയില്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവരുടെ പ്രതികരണം.
മണ്‍സൂണ്‍ കാലത്ത് ബസാന്‍ ചാര്‍ ദ്വീപ് ഇടക്കിടെ പ്രളയമുണ്ടാകുന്ന പ്രദേശമാണെന്നും വാസ യോഗ്യമല്ലെന്നും റോഹിംഗ്യന്‍ സന്നദ്ധ സംഘടനകള്‍ അറിയിച്ചിരുന്നു.
2017 ഓഗസ്റ്റ് മുതല്‍ റോഹിംഗ്യകള്‍ക്കെതിരേ
ആരംഭിച്ച മ്യാന്‍മര്‍ സര്‍ക്കാര്‍ പിന്തുണയോടെയുള്ള ആക്രമണത്തെ തുടര്‍ന്ന് 73,0000 കൂടുതല്‍ പേരാണ് ബംഗ്ലാദേശില്‍ അഭയം തേടിയത്.
എതിര്‍പ്പുകളുണ്ടെങ്കിലും ഒരു ലക്ഷത്തോളം അഭയാര്‍ഥികളെ ദ്വീപിലേക്ക് ഘട്ടംഘട്ടമായി മാറ്റാനാണ് ബംഗ്ലദേശ് സര്‍ക്കാരിന്റെ തീരുമാനം.
അതിനിടെ ദ്വീപിലേക്കുള്ള പുനരധിവാസം ബലാല്‍ക്കാരമായി മാത്രമേ സാധിക്കുകയുള്ളൂവെന്ന് റോഹിംഗ്യന്‍ ആക്ടിവിസ്റ്റ് നായ് സാന്‍ ലിന്‍ പറഞ്ഞു.
ബസാന്‍ ചാറിലേക്കുള്ള പുനരധിവാസത്തിന് ആരും സന്നദ്ധമാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ ദ്വീപില്‍ പുനരധിവാസത്തിനുള്ള കെട്ടിട നിര്‍മാണങ്ങള്‍ തുടരുന്നുണ്ട്.
ബ്രിട്ടിഷ്, ചൈനീസ് എന്‍ജിനീയര്‍മാര്‍ക്കാണ് നിര്‍മാണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."