HOME
DETAILS

മുതലപ്പൊഴി ഹാര്‍ബറില്‍ വാര്‍ഫ് നിര്‍മാണം ഇന്ന് തുടങ്ങിയേക്കും പ്രതിഷേധം ശക്തമാക്കി നാട്ടുകാര്‍

  
backup
June 25 2018 | 08:06 AM

%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8a%e0%b4%b4%e0%b4%bf-%e0%b4%b9%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5


കഠിനംകുളം: പ്രതിഷേധം നിലനില്‍ക്കേ പെരുമാതുറ മുതലപ്പൊഴി തുറമുഖത്ത് അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന വാര്‍ഫിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് തുടങ്ങിയേക്കും. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത് സംഘര്‍ഷത്തിന് വഴിയൊരുക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലിസ് ശക്തമായ മുന്നൊരുക്കങ്ങള്‍ കൈകൊണ്ടിട്ടുണ്ട് .
ദിവസങ്ങള്‍ക്ക് മുന്‍പ് അദാനി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനൊരുങ്ങിയത് പ്രദേശവാസികളായ നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് പൊലിസ് ഇടപെട്ട് അദാനിയുടെ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും അടുത്ത ദിവസം ആറ്റിങ്ങള്‍ ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ കഠിനംകുളം പൊലിസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടവരുടെ ചര്‍ച്ച നടന്നിരുന്നു.
ചര്‍ച്ചയില്‍ നിന്നും നാട്ടുകാരായ ഒരു വിഭാഗം ഇറങ്ങി പോവുകയും തുടര്‍ന്ന് പെരുമാതുറ മുതലപ്പൊഴി റോഡ് ഈ വിഭാഗം ഉപരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് അദാനി പ്രതിനിധികള്‍ പൊലിസ് മേധാവിയെ കണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് വേണ്ട സഹായം അഭ്യര്‍ത്ഥിച്ചതായാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് നിര്‍മാണം പ്രവര്‍ത്തനം തുടങ്ങാന്‍ അദാനി തയാറായിട്ടുള്ളത്. ഒരു വിഭാഗം നാട്ടുകാര്‍ പദ്ധതിക്ക് അനുകൂലമായും രംഗത്തുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ സാധ്യതയെയും ഗൗരവമായി കാണുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുതലപ്പൊഴി ടൂറിസ്റ്റുകേന്ദ്രമാക്കാനായി ടൂറിസം വകുപ്പ് മൂന്നുകോടി രൂപ അനുവദിക്കുകയും അത് ഹാര്‍ബര്‍ അതോറിട്ടിക്കു കൈമാറുകയും ചെയ്തിരുന്നു. അതിന്റെ നിര്‍മാണ ജോലികള്‍ നടക്കുകയുമാണ്. ഈ സമയം മുതലപ്പൊഴിയില്‍ വാര്‍ഫ് പണിതാല്‍ ടൂറിസം പ്രോജക്ട് തന്നെ അവതാളത്തിലാവുമെന്നും അതിനാല്‍ വാര്‍ഫ് പണിയാന്‍ അനുവദിക്കില്ലെന്നും പറഞ്ഞ ഒരു വിഭാഗമാണ് പ്രതിഷേധ രംഗത്തുള്ളത്. വാര്‍ഫ് നിര്‍മാണം ഉദ്ദേശിച്ചതുപൊലെ തന്നെ നടക്കണമെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
ഏതാനും ദിവസം മുമ്പ് വാര്‍ഫ് നിര്‍മാണത്തിനായി എത്തിയ അദാനി ഗ്രൂപ്പ് പ്രതിനിധികളെയും ജോലിക്കാരെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ തടഞ്ഞിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസ് ഇടപ്പെട്ട് നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവെയ്പ്പിച്ചതോടെയാണ് ജനം ശാന്തരായി മടങ്ങിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് കൂറ്റന്‍ പാറകള്‍ കടല്‍മാര്‍ഗം കൊണ്ടു പോകുന്നതിനാണ് പെരുമാതുറ മുതലപ്പൊഴി ഹാര്‍ബറിനോട് ചേര്‍ന്ന്‌വാര്‍ഫ് നിര്‍മിക്കാനൊരുങ്ങുന്നത്. കിളിമാനൂര്‍, നഗരൂര്‍ ഭാഗങ്ങളിലെ സര്‍ക്കാര്‍ വക ക്വാറിയില്‍ നിന്നും പാറകള്‍കള്‍ മുതലപ്പൊഴിയില്‍ കൊണ്ടുവന്ന് കടല്‍മാര്‍ഗം വിഴിഞ്ഞത്തെത്തിക്കുന്നതിനായാണ് വാര്‍ഫ് നിര്‍മിക്കുവാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുമതി നല്‍കിയിട്ടുള്ളത്.
പെരുമാതുറയില്‍ നിര്‍മിക്കുന്ന വാര്‍ഫ് വഴി കടല്‍മാര്‍ഗം പാറകൊണ്ടു പോകുമ്പോള്‍ പകരമായി നിലവില്‍ മുതലപ്പൊഴി ഹാര്‍ബറിന്റെ ആഴക്കുറവിന് ശാശ്വാതപരിഹാരം അദാനി ഗ്രൂപ്പ് ഉണ്ടാക്കുമെന്നാണ് കരാര്‍. ഇതോടെ ഹാര്‍ബറിന്റെ അഴിമുഖത്ത് ഉണ്ടാകുന്ന അപകടങ്ങളും അപകട മരണങ്ങളും തടയാന്‍കഴിയുമെന്നും ഹാര്‍ബര്‍ കവാടത്തിലേക്ക് എതു കാലാവസ്ഥയിലും കടല്‍ക്ഷോഭം എത്ര രൂക്ഷമായാലും മത്സ്യ ബന്ധത്തിന് പോകാന്‍ കഴിയുമെന്നുമാണ് അദാനിഗ്രൂപ്പ് പ്രതിനിധികള്‍ പറയുന്നത്.
പെരുമാതുറയില്‍ കടലിലേയ്ക്കു തള്ളിനില്‍ക്കുന്ന നൂറ് മീറ്ററോളം പുലിമുട്ട് പൊളിച്ച് മാറ്റി കടലിന് ആഴം കൂട്ടിയാണ് പാറ കൊണ്ട് പോകുന്നതിന് വാര്‍ഫ് നിര്‍മിക്കുന്നത്. ദിവസവും ക്വാറികളില്‍ നിന്നുമെത്തുന്ന പാറകള്‍ സൂക്ഷിക്കുന്നതിനായി മൂന്ന് സ്റ്റോക്ക് യാഡുകളും നിര്‍മിക്കും. ഈ യാഡുകളില്‍ നിന്നും കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ചാണ് പാറ ബാര്‍ജിലേക്ക് മാറ്റുന്നത്. മുതലപ്പൊഴി പാലത്തിനോട് ചേര്‍ന്നുള്ള പെരുമാതുറ പുലിമുട്ട് വഴിയാണ് പാറ കയറ്റിയ ലോറി സ്റ്റോക്ക് യാഡില്‍ പ്രവേശിക്കുന്നത്.
കൂടാതെ കിളിമാനൂരില്‍ നിന്നും പെരുമാതുറ മുതലപ്പൊഴി വരെ ഇടവേളകളില്ലാതെ രാവും പകലും കൂറ്റന്‍ പാറകളുമായി വരുന്ന ലോറികള്‍ ഈ പ്രദേശത്ത് മുഴുവനും മലീനീകരണമുണ്ടാക്കുകയും ലോറികള്‍ കടന്ന് വരുന്ന റോഡുകളും പാലങ്ങളും അപകടാവസ്ഥയിലാവുകയും ചെയ്യുമെന്നും നാട്ടുകാര്‍ ഭയപ്പെടുന്നുണ്ട്.
അതുപോലെ പുലിമുട്ട് പൊളിച്ചുമാറ്റിയാല്‍ കടല്‍ക്ഷോഭം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനെയെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ഭൂരിപക്ഷം തദ്ദേശ വാസികളും പദ്ധതിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  7 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  7 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  7 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  7 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  7 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  7 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  7 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  7 days ago