മുട്ടത്തറയിലെ സംസ്‌കരണ പ്ലാന്റ് തുടങ്ങിയയിടത്തു തന്നെ !
തിരുവനന്തപുരം: അറവുമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ നഗരസഭ മുട്ടത്തറയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് തുടങ്ങാന്‍ ലക്ഷ്യമിട്ടെങ്കിലും തുടങ്ങിയയിടത്തുതന്നെ നിലച്ച സ്ഥിതിയാണ്. മുട്ടത്തറയില്‍ നെറ്റ്ഫാക്ടറിക്ക് സമീപത്താണ് ഇതിന് സ്ഥലം കണ്ടെത്തിയിരിയിരുന്നത്.
സ്ഥലം വിട്ടുതരണമെന്ന് കോര്‍പറേഷന്‍ ജില്ല ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യാതൊരു പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടാകാത്ത തരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ സംസ്‌കരണശാലയൊരുക്കാനാണ് ലക്ഷ്യമിട്ടത്. ഇറച്ചിമാലിന്യങ്ങള്‍സംസ്‌കരിച്ച് വളം ഉള്‍പ്പെടെയുള്ള ഉപോല്‍പന്നങ്ങള്‍ തയാറാക്കാനായിരുന്നു പദ്ധതി. സ്ഥലം ലഭ്യമായാലുടന്‍ വിശദപഠനറിപ്പോര്‍ട്ട് തയാറാക്കലും ദര്‍ഘാസ് ക്ഷണിക്കലും തുടങ്ങുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. പക്ഷേ, ഇത് എന്നു നടക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു എത്തും പിടിയുമില്ല.
നിലവില്‍ ഇറച്ചിമാലിന്യങ്ങള്‍ തമിഴ്‌നാട്ടിലുള്ള ഏജന്‍സിക്ക് കൈമാറുകയാണ് നഗരസഭ ചെയ്യുന്നത്. ഇതിനെതിരേ വിമര്‍ശനവും വ്യാപകമാണ്. ഇറച്ചിമാലിന്യങ്ങളുമായി തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ തടയുന്നതും പതിവാകുകയാണ്. ഇതിനു പുറമേയാണ് നഗരസഭാ നടപടികളെ നോക്കുകുത്തിയാക്കി ഒരു വിഭാഗം പൊതുയിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."