HOME
DETAILS

സര്‍ക്കാര്‍ നിബന്ധനകളില്‍ ബസോടിക്കുന്നത് ലാഭകരമല്ല; സര്‍വ്വീസ് പുനഃസ്ഥാപിക്കേണ്ടെന്ന നിലപാടില്‍ ബസുടമകള്‍

  
backup
May 19 2020 | 05:05 AM

kerala-bus-service-will-not-begin-in-kerala2020

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി കേരളത്തില്‍ ജില്ലയ്ക്കകത്ത് നാളെ മുതല്‍ സ്വകാര്യ ബസ് സര്‍വീസ് അനുവദിച്ചിരുന്നെങ്കിലും ബസുകള്‍ ഓടിക്കേണ്ടതില്ലെന്ന നിലപാടില്‍ സ്വകാര്യ ബസ്സുടമകളുടെ സംഘടന. 50 ശതമാനം ആളുകളുമായി ബസ്സ് ഓടുന്നത് ലാഭകരമല്ലെന്നും കനത്ത നഷ്ടം അതുമൂലം ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

സര്‍ക്കാര്‍ നിശ്ചയിച്ച നിബന്ധനകളോടെ ബസ്സ് ഓടിക്കുന്നത് പ്രായോഗികമല്ലെന്നും സര്‍ക്കാരിനോട് ചോദിച്ചത് ഇരട്ടി ബസ് ചാര്‍ജ് വര്‍ദ്ധനയാണെന്നും ബസ്സുടമകള്‍ പറഞ്ഞു.

മിനിമം യാത്രാക്കൂലി 8 രൂപയായിരുന്നത് 12 രൂപയാക്കിയാണ് കൂട്ടിയത്. 20 രൂപയെങ്കിലും കുറഞ്ഞ യാത്രാക്കൂലി വേണമെന്നായിരുന്നു ബസ്സുടമകളുടെ ആവശ്യം. ഇതിന് പുറമെ ഡീസല്‍ നികുതി ഒഴിവാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുമില്ല. ഇതാണ് ബസുടമകളുടെ പ്രതിഷേധത്തിന് കാരണം.

വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഇന്ന് ബസ്സുടമകള്‍ യോഗം ചേരുന്നുണ്ട്. 11 മണിക്കാണ് യോഗം. ഇതിന് ശേഷം ആവശ്യങ്ങള്‍ അംഗീകരിക്കാതിരുന്നതിലെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്നും ബസ്സുടമകള്‍ അറിയിച്ചു.

ബസ്സില്‍ മൊത്തം സീറ്റിന്റെ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കൂവെന്നും ആളുകള്‍ ബസില്‍ നിന്ന് യാത്രചെയ്യാന്‍ പാടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറഞ്ഞിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  12 minutes ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  44 minutes ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  an hour ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  2 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  2 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  3 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  4 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  5 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  5 hours ago