അറവുമാലിന്യ നിക്ഷേപം മൂക്കു പൊത്തി നഗരം, കണ്ടില്ലെന്നു നടിച്ച് നഗരസഭ
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പൊതുസ്ഥലത്തെ അറവുമാലിന്യ നിക്ഷേപം പതിവാകുന്നു. വ്യാപക പരാതിയുയര്‍ന്നിട്ടും പൊലിസോ നഗരസഭാ അധികൃതരോ ഒരു നടപടിയുമെടുത്തിട്ടില്ല.
നഗരത്തില്‍ തൈക്കാട് മോഡല്‍ സ്കൂളിനു സമീപം, വഴുതക്കാട് വിമന്‍സ് ഹോസ്റ്റലിന് മുന്‍വശം, ബേക്കറിയിലെ സി.ഡിറ്റ് ഓഫിസിനു സമീപം, പാളയം കെ.ടി.ഡി.സി ഹോട്ടലിന് മുന്‍വശം, വേളി എയര്‍പോര്‍ട്ട് റോഡ് തുടങ്ങിയയിടങ്ങളിലാണ് മാലിന്യ നിക്ഷേപം രൂക്ഷം. ഇവിടെയൊക്കെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ദൃശ്യങ്ങള്‍ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തുന്നതില്‍ അധികൃതര്‍ അലംഭാവം പുലര്‍ത്തുകയാണ്.
മാലിന്യത്തിലെ രക്തവും അവശിഷ്ടങ്ങളും പരിസരങ്ങളിലേക്ക് ഒലിച്ചിറങ്ങുന്നതും നായ്ക്കളും മറ്റും കടിച്ചുകൊണ്ടിടുന്നതും കടുത്ത ദുരിതമാണ് സൃഷ്ടിക്കുന്നത്.
മാര്‍ക്കറ്റുകളിലും മറ്റും കശാപ്പ് കേന്ദ്രങ്ങളിലും അറുക്കുന്ന നാല്ക്കാലികളുടെ അവശിഷ്ടങ്ങള്‍ ജനവാസ പ്രദേശങ്ങളിലെ റോഡരികിലാണ് കൊണ്ടു തള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."