തീവെപ്പ് കേസിലെ പ്രതി ആറ് വര്‍ഷത്തിനു ശേഷം പിടിയില്‍
കായംകുളം: തീവെപ്പ് കേസില്‍ മാവേലിക്കര അസി.സെക്ഷന്‍സ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച മുതുകുളം വടക്കുംമുറിയില്‍ കാടാംമ്പള്ളില് ലക്ഷം വീട് കോളനിയില്‍ ശങ്കരന് മകന് രാജീവിനെ ആന്റി ഗുണ്ടാ സ്ക്വോഡ് അറസ്റ്റ് ചെയ്തു. 2011 ല്‍ ഭാര്യാമാതാവിനെ മര്‍ദ്ദിച്ച ശേഷം അടുക്കളയിലെ ഗ്യാസ് തുറന്ന് വിട്ട് വീട് കത്തിച്ച കേസ്സിലെ പ്രതിയായ രാജീവ് കോടതിയില്‍ നിന്നും ജാമ്യത്തില്‍ പോയ ശേഷം കോടതിയില്‍ ഹാജരാകാതെ കോടതിയെയും പോലീസിനെയും കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്നു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി വി.എം മുഹമ്മദ് റഫീഖിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ആന്റി ഗുണ്ടാ സ്ക്വോഡിന്റെ തെക്കന്‍ മേഖലാ ചാര്‍ജജ് വഹിയ്ക്കുന്ന കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.സദന്, സീനിയര്‍ സി പി ഒ മാരായ ഇല്യാസ്, സന്തോഷ്, അജിത്ത്, അമീര്ഖാന്, സി പി ഒ മാരായ പ്രതാപ് ചന്ദ്രമേനോന്‍ ,സിറിള്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ തന്ത്രപരമായി പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."