മന്ത്രിമാര്‍ക്കെതിരേ അപകീര്‍ത്തികരമായ ഫെയ്സ് ബുക്ക് പോസ്റ്റ്; പരാതി നല്കി
കായംകുളം: മന്ത്രി എം എം മണിയുടെ ചിത്രം മോര്‍ഫ് ചെയ്യുകയും മുഖ്യമന്ത്രി പിണറായി വിജയനേയും ധനകാര്യവകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക്കിനേയും ഡി ജി പിയേയും മറ്റും അപകീര്‍ത്തിപ്പെടുത്തുംവിധവും ഫെയ്സ് ബുക്കില്‍ പോസ്റ്റ് ഇട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനാണ് ഡി ജി പി, മാവേലിക്കര പോലീസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
യുവമോര്‍ച്ച പ്രവര്‍ത്തകനായ ലിജു കല്ലുമലയാണ് എം എം മണിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ചിമ്പാന്‍സിയുടെ ശരീരവുമായി ചേര്‍ത്ത് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. മറ്റൊരു യുവമോര്‍ച്ച പ്രവര്‍ത്തകനായ രഞ്ജിത്ത് കല്ലുമല മന്ത്രിയുടെ ചിത്രവും ചിമ്പാന്‍സിയുടെ ചിത്രവും ചേര്‍ത്ത് വെച്ച് അതേ പോസ്റ്റിംഗില്‍ കമന്റിടുകയും ചെയ്തു.
കൂടാതെ മുഖ്യമന്ത്രിയുടെയും തോമസ് ഐസക്കിന്റെയും ഡി ജി പിയുടേയും എം എം മണിയുടേയും ചിത്രങ്ങള്‍ ഫെയ്സ് ബുക്കില്‍ അപമാനകരമായ അടിക്കുറിപ്പോടെ ഇരുവരും പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഇരുവരും നിരന്തരമായി മുഖ്യമന്ത്രിയേയും മറ്റും അപമാനിക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പോസ്റ്റിംഗുകള്‍ ഇട്ട് വരികയാണെന്നും പരാതിയില്‍ പറഞ്ഞു. നിരവധി ആള്ക്കാര് ഇവരുടെ പോസ്റ്റിംഗുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ പോസ്റ്റിംഗുകള്‍ ഇട്ട ലിജു കല്ലുമല, രഞ്ജിത്ത് കല്ലുമല എന്നിവര്‍ക്കെതിരെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്‍പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."