ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോടുപമിച്ച് ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി; മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ജര്‍മന്‍ സ്വേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറോടുപമിച്ച് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
അടിയന്തിരാവസ്ഥയുടെ 43ാം വാര്‍ഷിക ദിനത്തിലാണ് ട്വിറ്ററിലൂടെ ജെയ്റ്റ്‌ലി വിവാദ പരാമര്‍ശം നടത്തിയത്. ജനാധിപത്യത്തെ ഏകാധിപത്യമാക്കാന്‍ ഹിറ്റ്‌ലറെപ്പോലെ ഭരണഘടനയെ ഉപയോഗിച്ച നേതാവാണ് ഇന്ദിര.
ഹിറ്റ്‌ലറില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയെ കുടുംബാധിപത്യത്തിന്റെ കേന്ദ്രമാക്കി മാറ്റാനാണ് ഇന്ദിര ശ്രമിച്ചത്. ആര്‍ട്ടിക്കിള്‍ 352 പ്രകാരം ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ആര്‍ട്ടിക്കിള്‍ 359 അനുസരിച്ച് അഭിപ്രായ സ്വാതന്ത്യത്തിന് വിലക്കേര്‍പ്പെടുത്തി.
പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അവരുടെ അവകാശവാദം. ഇത് ഹിറ്റ്‌ലറുടെ റീച്ച്സ്റ്റാഗ് എപ്പിസോഡിന് സമാനമായിരുന്നു. ഹിറ്റ്‌ലറും മിസിസ് ഗാന്ധിയും ഭരണഘടന ഒരിക്കലും റദ്ദാക്കിയില്ല.
പകരം അവര്‍ ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് രൂപാന്തരപ്പെടുത്താന്‍ ഇന്ത്യന്‍ ഭരണഘടന ഉപയോഗിച്ചുവെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമാണ് 1975ലെ അടിയന്തിരാവസ്ഥാ കാലഘട്ടം. അത് അനുസ്മരിച്ച് ബി.ജെ.പി കറുത്ത ദിനം ആചരിക്കുകയാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."