അനധികൃത പ്രവര്‍ത്തനാനുമതി കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണം: കന്റോണ്‍മെന്റ് പൗരസമിതി
കൊല്ലം: നഗരത്തില്‍ പൊതുവഴി കൈയേറി അനധികൃതമായി പ്രവര്‍ത്തനാനുമതി നല്‍കിയ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് കന്റോണ്‍മെന്റ് പൗരസമിതി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എന്‍.എച്ചില്‍ നിന്നും 350 മീറ്റര്‍ ദുരം മാത്രമാണ് ഔട്ട്‌ലെറ്റിനുള്ളത്. ദൂരപരിധി മറികടക്കുന്നതിന് പൊതുവഴി കെട്ടിയടച്ചാണ് ഔട്ട്‌ലെറ്റ് സ്ഥാപിച്ചത്. ഏകദേശം ഇരുപതുസെന്റ് സ്ഥലത്തുണ്ടായിരുന്ന തോടുകളും ഊടുവഴികളും കെട്ടിയടച്ചാണ് സ്വകാര്യവ്യക്തി പ്രദേശം കൈയടക്കിയിരിക്കുന്നത്.
ഔട്ട്‌ലെറ്റിന് പ്രവേശന മാര്‍ഗമായി കണക്കാക്കിയിരിക്കുന്നത് ഒരുമീറ്റര്‍ വീതി മാത്രമുള്ള റോഡാണ്. ക്രമവിരുദ്ധമായി ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി വേണം. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും പൗരസമിതി അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡിവിഷന്‍ കൗണ്‍സിലര്‍ റീനാ സെബാസ്റ്റിയന്‍, മുന്‍ കൗണ്‍സിലര്‍ സി.വി അനില്‍കുമാര്‍, രൂപേഷ്, അനിയന്‍കുഞ്ഞ്, സുകുമാരന്‍നായര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."