HOME
DETAILS
MAL
മുന്നില്‍ തുടരുമെന്ന് ലോകാരോഗ്യ സംഘടന
backup
May 20 2020 | 03:05 AM
ജനീവ: കൊവിഡിനെതിരായ ലോകത്തിന്റെ പോരാട്ടത്തെ തുടര്‍ന്നും മുന്നില്‍നിന്നു നയിക്കുമെന്ന് ലോകാരോഗ്യ സംഘടന. തങ്ങളുടെ അംഗത്വം പിന്‍വലിക്കുമെന്നത് ഉള്‍പ്പെടെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രസ് അദാനം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, കൊവിഡിനെതിരായി സംഘടന സ്വീകരിച്ച നിലപാടുകളില്‍ അന്വേഷണം വേണമെന്ന അംഗരാജ്യങ്ങളുടെ ആവശ്യത്തെ അദ്ദേഹം സ്വാഗതം ചെയ്തു. എല്ലാം ബോധിപ്പിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തിയ ട്രംപിന്റെ നടപടിയെ എതിര്‍ത്ത് റഷ്യ രംഗത്തെത്തിയിട്ടുï്. രാഷ്ട്രീയ താല്പര്യത്തോടെയുള്ള നീക്കങ്ങളെ എതിര്‍ക്കുന്നുവെന്നാണ് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."