റേഷന്‍ കാര്‍ഡ് പുതുക്കല്‍: ജനപ്രതിനിധികള്‍ക്ക് അറിയിപ്പ് ലഭിച്ചില്ലെന്ന്
വടകര: സിവില്‍ സപ്ലൈസ് വകുപ്പ് ഇന്നലെ ആരംഭിച്ച റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് യാതൊരു അറിയിപ്പും ബന്ധപ്പെട്ടവര്‍ നല്‍കിയിട്ടില്ലെന്ന് കേരള പഞ്ചായത്ത് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി അയ്യൂബ് കുറ്റപ്പെടുത്തി.
പുതുതായി പേര് ഉള്‍പ്പെടുത്തുന്നവര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ സാക്ഷ്യപത്രം ആവശ്യമായിരിക്കെ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന എല്ലാ പ്രയാസങ്ങള്‍ക്കും ബന്ധപ്പെട്ടവര്‍ ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന നിരവധി പരാതികള്‍ നിലനില്‍ക്കെ ജനങ്ങള്‍ക്ക് പ്രയാസകരമല്ലാത്ത സാഹചര്യം അധികാരികള്‍ ഒരുക്കണമെന്നും ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇതിന്റെ ഗൗരവം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."