ലഹരി വേട്ടയില്‍ പൊലിസും
വൈക്കം: ലഹരിവേട്ടയുടെ ഭാഗമായി പൊലിസ് വിവിധ പ്രദേശങ്ങളില്‍ നടത്തിയ റെയ്ഡില്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി. കുലശേഖമംഗലത്ത് കൂട്ടുമ്മേല്‍ അനിഴാലയത്തില് സുനില്‍കുമാറിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഹാന്‍സ് ശേഖരം പൊലിസ് പിടിച്ചെടുത്തു.
കൂട്ടുമ്മേലുള്ള സ്റ്റേഷനറിക്കടയുടെ മറവില്‍ വില്പന നടത്തിയിരുന്ന ഹാന്‍സ് ശേഖരമാണ് പിടികൂടിയത്. രണ്ട് വര്‍ഷം മുന്‍പ് കടയില്‍ നിന്നും ഹാന്‍സ് പിടികൂടി കേസെടുത്തിരുന്നു.
ഇതേത്തുടര്‍ന്ന് വീട്ടില്‍ സൂക്ഷിച്ച് രഹസ്യവില്പന നടത്തിവരുകയായിരുന്നു.
ചെമ്പ് സെന്റ് തോമസ് സ്ക്കൂളിനുസമീപം വില്പന നടത്തിയിരുന്ന കുലശേഖരമംഗലം വഴുതക്കാട്ട് ആന്റണി, ചെമ്പ് മാര്‍ക്കറ്റിനുസമീപം മൊത്തവ്യാപാരം നടത്തിയിരുന്ന തെക്കേമച്ചിങ്കല് അലിയാര് എന്നിവരില്‍ നിന്നും നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി.
റെയ്ഡിന് എ.എസ്.ഐ രമേശന്, സാബു, ഷാഡോ പോലീസുകാരായ കെ.നാസര്‍, പി.കെ ജോളി എന്നിവര്‍ നേതൃത്വം നല്കി. പിടികൂടിയ പ്രതികളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."