കളിക്കളത്തില്‍ കൈയേറ്റം അരീക്കോട് സ്റ്റേഡിയത്തില്‍ ക്വാറിമാലിന്യം നിറക്കുന്നു
അരീക്കോട്: കളിക്കളം കൈയേറി ക്വാറി മാലിന്യമിട്ട് നിറക്കുന്നു. അരീക്കോട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പി. മുഹമ്മദ് ബാപ്പു സ്മാരക സ്റ്റേഡിയത്തിലാണ് സ്വകാര്യ വ്യക്തികളുടെ നേതൃത്വത്തില്‍ കൈയേറി ക്വാറിമാലിന്യം കൊണ്ടണ്ടുവന്ന് തള്ളുന്നത്. സ്റ്റേഡിയത്തിന് പരിസരത്തുള്ള നീര്‍ച്ചാലുകളും ക്വാറി മാലിന്യം നിറച്ച് മൂടിയിട്ടുണ്ടണ്ട്. ഇത് മഴ പെയ്താല്‍ ഗ്രൗണ്ടണ്ടില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമാവും.
നാല് കോടി രൂപ ചിലവഴിച്ച് കളിക്കളത്തിന് ചുറ്റും അതിര്‍വേലിയും ഗ്യാലറിയും കളിക്കാര്‍ക്കുള്ള ഡ്രസിങ് റൂമും സ്ഥാപിച്ചത് ഈയടുത്താണ്. മൈതാനത്ത് കളി പ്രതീക്ഷിച്ചിരിക്കുന്നതിനിടെ സ്വകാര്യവ്യക്തികള്‍ ഗ്രൗണ്ടണ്ടിന് മേല്‍ അവകാശവാദവുമായി രംഗത്ത് വരാന്‍ തുടങ്ങിയതോടെ കായിക പ്രേമികള്‍ പരാതിയുമായി പഞ്ചായത്തിനേയും സ്‌പോര്‍ട്‌സ് കൗണ്‍സിലിനെയും സമീപിച്ചിരിക്കുകയാണ്.
ഏകദേശം അഞ്ചര ഏക്കറിന് മുകളിലുള്ള ഗ്രൗണ്ടണ്ടിന്റെ ഭൂമിയിലുള്ള റോഡിലൂടെ തന്നെയാണ് രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ ക്വാറിമാലിന്യം കൊണ്ടണ്ട് പോവുന്നത്. ആര്‍ക്കും എപ്പോഴും കടന്ന് ചെല്ലാവുന്ന തരത്തില്‍ ഗ്രൗണ്ടണ്ടിലേക്കുള്ള റോഡ് പഞ്ചായത്ത് അധികൃതര്‍ തുറന്നിട്ടതാണ് കൈയേറ്റത്തിന് സ്വകാര്യ വ്യക്തികളെ പ്രേരിപ്പിച്ചതെന്ന ആരോപണമുയര്‍ന്നതോടെ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് റോഡ് അടച്ചിട്ടിരിക്കുകയാണിപ്പോള്‍.
ഗ്രൗണ്ടണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പഞ്ചായത്തിലുണ്ടെണ്ടന്നും പഞ്ചായത്ത് ഭൂമി കൈയേറാന്‍ അനുവദിക്കില്ലെന്നും അസിസ്റ്റന്റ് സെക്രട്ടറി ടി.കെ ദീപു സുപ്രഭാതത്തോട് പറഞ്ഞു. ക്വാറി മാലിന്യം നിറക്കുന്നത് സംബന്ധിച്ച് പഞ്ചായത്തിന് ലഭിച്ച പരാതിയുടെ പകര്‍പ്പ് അടക്കം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ടെണ്ടന്നും ഗ്രൗണ്ടണ്ട് അളന്ന് തിട്ടപ്പെടുത്തി കായികപ്രേമികളുടെ പരാതിക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൗണ്ടണ്ടിന്റെ വ്യക്തമായ രൂപരേഖ അനുസരിച്ച് കൈയേറ്റം ഒഴിപ്പിച്ച് പഞ്ചായത്ത് ഭൂമി തിരിച്ച് പിടിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പായത്തിങ്ങല്‍ മുനീറ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."