HOME
DETAILS
MAL
വരുമാനം കുത്തനെ ഇടിഞ്ഞു; ഒല 1400 ജീവനക്കാരെ പിരിച്ചുവിടുന്നു
backup
May 20 2020 | 11:05 AM
മുംബൈ: കൊവിഡ് ബാധയും ലോക്ഡൗണും കാരണം കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ബിസിനസ് 95 ശതമാനം ഇടിഞ്ഞതിനാല്‍ 1400 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് കമ്പനിയായ ഒല.
സാമ്പത്തിക പ്രതിസന്ധി കാരണമാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് ഭവീശ് അഗര്‍വാള്‍ ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറഞ്ഞു.
നോട്ടിസ് കാലയളവ് കണക്കിലെടുക്കാതെ, പിരിച്ചുവിടപ്പെടുന്ന ജീവനക്കാര്‍ക്ക് മൂന്ന് മാസത്തെ സ്ഥിര ശമ്പളം അടങ്ങിയ മിനിമം സാമ്പത്തിക പേഔട്ട് ഓല നല്‍കും.
മാത്രമല്ല അവരുടെ മെഡിക്കല്‍, ലൈഫ്, ആക്സിഡന്റ് ഇന്‍ഷുറന്‍സ് പരിരക്ഷ, മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ മാതാപിതാക്കള്‍ക്കായി ഡിസംബര്‍ 31 വരെ തുടരാനാകുമെന്ന് കമ്പനി കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."