HOME
DETAILS
MAL
എല്ലാ നഗരസഭകളിലും കാരുണ്യ ഫാര്‍മസി തുറക്കും: മന്ത്രി ശൈലജ
backup
April 12 2017 | 21:04 PM
തലശ്ശേരി: എല്ലാനഗരസഭകളിലും കാരുണ്യ ഫാര്‍മസി സ്ഥാപിക്കുമെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ തുടങ്ങിയ കാരുണ്യ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഇടതുമുന്നണി അധികാരത്തിലേറിയ ശേഷം ജില്ലയില്‍ നാല് കാരുണ്യഫാര്മസികള് തുടങ്ങി. തളിപ്പറമ്പ്,പാനൂര്‍ നഗരസഭകളില്‍ തുടങ്ങാന്‍ നടപടിയായി.
കാരുണ്യ ഫാര്‍മസികളില്‍ 20 മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ മരുന്ന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
എ.എന്‍.ഷംസീര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന്,നഗരസഭ ഉപാധ്യക്ഷ നജ്മ ഹാഷിം,എം.സി.പവിത്രന്,സി.പി.ഷൈജന്‍,ഒതയോത്ത് രമേശന്,പി.പ്രസന്നന്,സി.എം.ബാലകൃഷ്ണന്,ആശുപത്രി സൂപ്രണ്ട് ഡോ.പിയൂഷ് നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."