പള്ളുരുത്തി പൊതുശ്മശാനം; സ്വകാര്യ കരാറുകാരെ ഒഴിവാക്കണമെന്ന് ആവശ്യം
പള്ളുരുത്തി: പള്ളുരുത്തി പൊതുശ്മശാനം സ്വകാര്യ കരാറുകാരെ ഒഴിവാക്കി നഗരസഭ ഏറ്റെടുത്ത് നടത്തണമെന്നാവശ്യപ്പെട്ട് പള്ളുരുത്തി ശ്രീ നാരായണ സാംസ്‌ക്കാരിക യോജന സംഘം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീലിന് പരാതി നല്‍കി.
പള്ളുരുത്തി ശ്മശാനത്തില്‍ സംസ്‌ക്കരിക്കുവാന്‍ കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ പൂര്‍ണമായും ദഹിപ്പിക്കാതെ ശരീരഭാഗങ്ങള്‍ പുറത്തേക്കു തള്ളുന്നതായാണ് നാട്ടുകാരുടെ പരാതി. ശനിയാഴ്ച്ച മൃതദേഹം ദഹിപ്പിക്കാനെത്തിയ നാട്ടുകാര്‍ മറ്റൊരു മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ കണ്ടതോടെ നാട്ടുകാര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ശ്മശാനത്തില്‍ പരിശോധന നടത്തിയിരുന്നു. നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
ശ്മശാനത്തില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി നാല് ചൂളകളാണ് ഉള്ളത്. രണ്ടെണ്ണം ഗ്യാസില്‍ പ്രവര്‍ത്തിപ്പിക്കുന്നവയാണ്. ഗ്യാസില്‍ പ്രവര്‍ത്തിക്കുന്ന ചിമ്മിണികള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ല. കുറച്ചു വിറക് മാത്രം ഉപയോഗിച്ച് കരാറുകാരന്‍ ലാഭം നേടുകയാണ്. ചിരട്ട, ഓലമടല്‍, ചാണകവരളി എന്നിവ ഉപയോഗിക്കാത്തതിനാല്‍ മൃതദേഹം സംസ്‌ക്കരിക്കുന്ന സമയത്ത് പരിസരമാകെ മണവും പരക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. നിലവില്‍ വിറക് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ചൂളകളുടൈ ഇഷ്ടിക തട്ടുകള്‍ തകര്‍ന്ന നിലയിലാണ്.
ചൂളയുടെ താഴെ തട്ടു മുതല്‍ വിറകു വയ്ക്കാതെ വിറക് ലാഭിക്കുവാന്‍ കരാറുകാരന്‍ ചൂളക്ക് മധ്യത്തിലായി ഒരു ഇടത്തട്ട് നിര്‍മിച്ചിരിക്കുകയാണ്. ഇതു മൂലം മൃതദേഹം പൂര്‍ണ്ണമായി സംസ്‌ക്കരിക്കപ്പെടുന്നില്ലെന്നും മന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."