ഡെങ്കിപ്പനി പടരുന്നു; മട്ടന്നൂരില്‍ നിരവധിപേര്‍ ചികിത്സയില്‍
മട്ടന്നൂര്‍: മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപനി പടരുന്നു. പനി ബാധിച്ച നിരവധി പേരെ മട്ടന്നൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മട്ടന്നൂര്‍ മഹാദേവ ക്ഷേത്ര റോഡില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും വിവിധ മേഖലയില്‍ ജോലി ചെയ്തവര്‍ക്കാണ് പനി ബാധിച്ചത്. ചികില്‍സ നടത്തിയിട്ടും പനി വിട്ടുമാറാത്തതിനെ തുടര്‍ന്ന് രക്തം പരിശോധിച്ചപ്പോഴാണ് ഡെങ്കിപനിയാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്.
20 ലേറെ പേര്‍ക്കാണ് പനി ബാധിച്ച് ചികില്‍സ തേടിയത്. ഇതില്‍ 12 പേര്‍ക്കും ഡെങ്കിപനി സ്ഥിതീകരിച്ചു. നഗരത്തിലെ ഒരു സ്വകാര്യ ആശുപ്രതിയില്‍ നിന്ന് ഒഴുകുന്ന മാലിന്യം കെട്ടിക്കിടക്കുന്നത് ഇവിടെ കൊതുക് വളരാന്‍ കാരണമാകുന്നതെന്നും നാട്ടുകാരുടെ ആരോപണം.
നഗരത്തിലെ ഒരു ക്ലിനിക്കിലെ ഡോക്ടര്‍ക്ക് ഡെങ്കിപനി ബാധിച്ചതിനാല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.
മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ഡെങ്കിപ്പനി ബാധിച്ച് പ്രദേശത്ത് ഒരു യുവതി മരിച്ചിരുന്നു.
നഗരത്തിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപനി പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.ഓടകള്‍ ശുചീകരിക്കാന്‍ നഗരസഭാ അധികൃതര്‍ തയാറാവുന്നില്ലെന്നും ആരോപണമുണ്ട്.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."