മുങ്ങത്ത് സുകുമാരന്‍ സൗമ്യനായ നേതാവ്
നീലേശ്വരം: ജാഡകളില്ലാത്ത സൗമ്യനായ നേതാവായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ ഡി.സി.സി എക്‌സി.അംഗം മുങ്ങത്ത് സുകുമാരന്‍. ആദ്യ കാലത്ത് അച്ചാംതുരുത്തിയിലെ സി.പി.എം പ്രവര്‍ത്തകനായിരുന്ന അദ്ദേഹം എ.ഐ.സി.സി അംഗമായിരുന്ന കെ.വി കുഞ്ഞമ്പുവിന്റെ സ്വാധീനത്തിലാണ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. കയര്‍ തൊഴിലാളികളെ സംഘടിപ്പിച്ച അദ്ദേഹം യന്ത്രവല്‍കൃത ചകിരി വ്യവസായ സഹകരണ സംഘത്തിന്റെ ആരംഭം മുതല്‍ പ്രസിഡന്റാണ്. കോണ്‍ഗ്രസിന്റെ ഹൊസ്ദുര്‍ഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന ഇദ്ദേഹം, മണ്ഡലം രണ്ടു പാര്‍ട്ടി ബ്ലോക്കുകളായി വിഭജിച്ചപ്പോള്‍ കാഞ്ഞങ്ങാട് ബ്ലോക്കിന്റെ പ്രസിഡന്റായി. അക്കാലത്താണ് കാഞ്ഞങ്ങാട് പതിനായിരങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് റാലി നടത്തിയത്.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.കെ രാഘവന്‍ എം.പി, എം രാജഗോപാലന്‍ എം.എല്‍.എ, നഗരസഭാ അധ്യക്ഷന്‍ പ്രൊഫ.കെ.പി ജയരാജന്‍, മുന്‍ എം.എല്‍.എ കെ.കുഞ്ഞിരാമന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണന്‍, പി.രാമകൃഷ്ണന്‍, പി.ഗംഗാധരന്‍ നായര്‍, എം.സി ജോസ്, സെക്രട്ടറി കെ നീലകണ്ഠന്‍, ഡി.സി.സി നേതാക്കളായ എം.അസിനാര്‍, പി.കെ ഫൈസല്‍ എന്നിവര്‍ വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
നിര്യാണത്തില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി രാമചന്ദ്രന്‍ അധ്യക്ഷനായി. കെ.പി കുഞ്ഞിക്കണ്ണന്‍, റഫീഖ് കോട്ടപ്പുറം, എം രാധാകൃഷ്ണന്‍ നായര്‍, കെ.പി പ്രകാശന്‍, എ അമ്പൂഞ്ഞി, കെ.വി അമ്പാടി, വി.വി ഗോവിന്ദന്‍, പി.കെ ഫൈസല്‍, കെ.കെ രാജേന്ദ്രന്‍, വി.നാരായണന്‍, കുഞ്ഞിരാമന്‍ ചീമേനി, സി രവി, പി.കെ ചന്ദ്രശേഖരന്‍, മാമുനി വിജയന്‍, പി ഭാര്‍ഗവി, കെ തങ്കമണി, വി.വി സീമ സംസാരിച്ചു. മുന്‍ മന്ത്രി െ
ക.സി ജോസഫും അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."