HOME
DETAILS

കുട്ടിക്കാനം മരിയന്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യ വിഷബാധ: വാര്‍ഡനടക്കം 14 പേര്‍ ചികിത്സയില്‍; ഹോസ്റ്റല്‍ മെസ്സില്‍ നിന്നും ആഴ്ചകള്‍ പഴക്കമുളള മീന്‍ പിടിച്ചെടുത്തു

  
backup
June 26 2018 | 04:06 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%82-%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3

 

 

 

 

 


തൊടുപുഴ : കുട്ടക്കാനം മരിയന്‍ കോളജ് ഹോസ്റ്റല്‍ മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ, വാര്‍ഡനടക്കം 14 പേര്‍ ചികിത്സയില്‍.
കോളജിന്റെ മെസ്സില്‍ നിന്നും പഴകിയ മീനും ഇറച്ചിയും കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ചര്‍ദ്ദി, തലകറക്കം, വയറിളക്കം, ശരിരമാസകലം ചൊറിച്ചില്‍ എന്നിവ കണ്ടത്തിയതിനെ തുടര്‍ന്നാണ് മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടിയത്. ഹോസ്റ്റല്‍ മെസ്സില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ ആഴ്ചകള്‍ പഴക്കമുളള പച്ചമീന്‍ പിടിച്ചെടുത്തിട്ടുണ്ട്. മീന്‍ കേടാകാതിരിക്കാന്‍ രാസപദാര്‍ത്ഥം ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാന്‍ പരിശോധന നടത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പീരുമേട് സി.ഐ.ഷിബുകുമാര്‍ പറഞ്ഞു.
കഴിഞ്ഞ നാലു ദിവസമായി വിദ്യാര്‍ഥികള്‍ക്ക് അവശത അനുഭവപ്പെടുന്നുണ്ടായിരുന്നു. ആദ്യ ദിനം ആറുപേരും, ഇന്നലെ എട്ടുപേരുമാണ് ചികിത്സ തേടിയെത്തിയത്. വിദ്യാര്‍ഥികളായ അടിമാലി പുളിക്കല്‍ എസ് വേണുഗോപാല്‍, കോട്ടയം പയ്യാനിനിരപ്പേല്‍ ബെന്‍സണ്‍ ബിജു, ആലപ്പുഴ ഒട്ടിങ്കല്‍ ഷെരോണ്‍ ജോര്‍ജുകുട്ടി, കോട്ടയം കളത്തിപറമ്പില്‍ ലെവിന്‍ മാത്യു, കോട്ടയം വെളളാപ്പളളികുന്നേല്‍ ഗോപിക, കുമളി പൊരുന്നോലില്‍ ജിസ്സന്‍ മെരിയ ജോസ്, തീക്കോയി മുകളയില്‍ മരിയ ബേബിച്ചന്‍, എറണാകുളം പാണത്തിപറമ്പില്‍ നെഫിയ അഷറഫ്, കുമളി കണ്ടത്തിങ്കര തെരേസ്സ ജെയിംസ്, ചെങ്ങന്നൂര്‍ കൊട്ടത്തറയില്‍ ആനി ജോണ്‍, ഇടുക്കി പുത്തന്‍പുരയില്‍ ലിബിന ജോസഫ്, മലപ്പുറം ആതിരകുളങ്ങര ലെയോണ, കൊല്ലം റെനുഭവന്‍ റിങ്കു രാജന്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ കുട്ടിക്കാനം ചാരുപ്ലാക്കല്‍ ബ്രദര്‍ ജോസഫ് എന്നിവരാണ് ചികില്‍സ തേടിയത്. ചികില്‍സയിലുളളവരുടെ നില ഗുരുതരമല്ലന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
എന്നാല്‍ നൂറുകണക്കിനു കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ ഇനിയും കൂടുതല്‍ പേര്‍ ചികില്‍സ തേടാനിടയുളളതായി സൂചനയുണ്ട്. ഭക്ഷ്യ വിഷബാധയേറ്റു ചികില്‍സ തേടിയെത്തിയതറിഞ്ഞു പെരുവന്താനം എസ്.ഐ.നാരായണപിളളയുടെ നേതൃത്വത്തില്‍ പൊലിസെത്തി. വിവരമറിഞ്ഞു മാധ്യമ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ ചികില്‍സയിലുളള കുട്ടികളെ കാണാന്‍ ആശുപത്രി അധികൃതര്‍ സമ്മതിക്കാതിരുന്നത് നേരിയ വാക്കേറ്റത്തിനിടയാക്കി. കോളജ് അധികൃതര്‍ നേരിട്ട് നടത്തുന്ന ഹോസ്റ്റലിലുണ്ടായ ഭക്ഷ്യ വിഷബാധയുമായി ബന്ധപെട്ടു പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സി.ഐ.അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാണം കെട്ടവന്‍, നിങ്ങളെ ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നു' നെതന്യാഹുവിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബന്ദികളുടെ ബന്ധുക്കളുടെ പ്രതിഷേധം

International
  •  2 months ago
No Image

തുടരെത്തുടരെ ബോംബ് ഭീഷണി; സുരക്ഷ ഉറപ്പാക്കാന്‍ വിമാനത്തവാളങ്ങളില്‍ ബോംബ് ത്രെറ്റ് അസസ്‌മെന്റ് കമ്മിറ്റി

National
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; കളമശ്ശേരി ഭീകരാക്രമണ പ്രതി ഡൊമിനിക് മാര്‍ട്ടിനെതിരായ യു.എ.പി.എ ഒഴിവാക്കി

Kerala
  •  2 months ago
No Image

കണ്ണൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; രണ്ട് മരണം

Kerala
  •  2 months ago
No Image

താമരശേരി ചുരത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ നിയന്ത്രണം; വ്യാഴാഴ്ച്ച വരെ തുടരും

Kerala
  •  2 months ago
No Image

'സയണിസ്റ്റ് ഭരണകൂടം തെറ്റ് ചെയ്തു' ഇസ്‌റാഈലിന് താക്കീതായി ഹീബ്രുവില്‍ ഇറാന്‍ പരമോന്നത നേതാവിന്റെ ട്വീറ്റ്, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത് എക്‌സ്

International
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

Kerala
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  2 months ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  2 months ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  2 months ago