ഇതര സംസ്ഥാന തൊഴിലാളികള്‍ കഞ്ചാവിന്റെ ഇടനിലക്കാരെന്നു സൂചന; പരിശോധന കര്‍ശനമാക്കും
നീലേശ്വരം: ജില്ലയില്‍ കഞ്ചാവ് വില്‍പനയുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നു സൂചന. പല കേന്ദ്രങ്ങളിലും ഇവര്‍ മുഖേനയാണു കഞ്ചാവിന്റെയും പാന്‍ ഉല്‍പന്നങ്ങളുടെയും കൈമാറ്റവും വില്‍പനയും നടക്കുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ക്കു സൂചന ലഭിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടങ്ങിയതിനു ശേഷമാണ് ഇത്തരം ഉല്‍പന്നങ്ങള്‍ വ്യാപകമായത്.
ഉത്തരേന്ത്യക്കാരായ തൊഴിലാളികളില്‍ മിക്കവരും ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് അടിമകളാണെന്നതാണു വസ്തുത. അതുകൊണ്ടു തന്നെ ഇവര്‍ക്ക് അക്രമ വാസനയും കൂടുതലാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ ലഹരി ഉല്‍പന്നങ്ങള്‍ ഒളിപ്പിച്ചു വയ്ക്കുന്ന സ്ഥലങ്ങളായി മാറിയിട്ടുണ്ടെന്ന സൂചനയും അന്വേഷണോദ്യോഗസ്ഥര്‍ക്കു ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ പലപ്പോഴും ഇവര്‍ തയാറാകുന്നില്ല. ഇത്തരം തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാര്‍ക്കുള്ള ഉന്നത തല ബന്ധങ്ങളാണ് ഇതിനു കാരണമെന്നാണ് ആരോപണം.
പകല്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടുന്ന ഇത്തരം തൊഴിലാളികള്‍ രാത്രി കാലങ്ങളിലാണ് ഇവയുടെ വിതരണക്കാരാകുന്നത്. പുകയില ഉല്‍പന്നങ്ങള്‍ കടത്തിയ രണ്ടു ഉത്തരേന്ത്യക്കാര്‍ ഈയിടെ നീലേശ്വരത്തു വച്ച് പൊലിസിന്റെ പിടിയിലായിരുന്നു. ഇത്തരക്കാര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ രാത്രികാലങ്ങളില്‍ സൈ്വര്യജീവിതം സാധ്യമാകുന്നില്ലെന്ന പരാതികളും പൊലിസിനു ലഭിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ കര്‍ശന പരിശോധന നടത്താന്‍ നീലേശ്വരം നഗരസഭ ഈയിടെ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."