വെള്ളക്കെട്ട്: ദേശീയപാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായി പരാതി
തുറവൂര്‍: ദേശിയ പാതയിലെ വെള്ളക്കെട്ട് മൂലം അപകട മരണങ്ങള്‍ സംഭവിച്ചിട്ടും പെയ്ത്തു വെള്ളം ഒഴുക്കി കളയാനുള്ള നടപടിയായില്ല. അരൂര്‍ മുതല്‍ ഒറ്റപ്പുന്നവരെയുള്ള ദേശീയപാതവരെ വെള്ളക്കെട്ട് രൂക്ഷമാണ്.
കനത്ത മഴയില്‍ മണിക്കൂറോളം പാതയില്‍ വെള്ളക്കെട്ടുണ്ടാകും. ഇതുമൂലം കാല്‍നടയാത്രികരും ഇരുചക്രവാഹന യാത്രികരും വെള്ളക്കെട്ട് ഒഴിവാക്കി സഞ്ചരിക്കുമ്പോഴാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് അരൂര്‍ പെട്രോള്‍ പമ്പിന് സമീപം അരൂര്‍ ഇടവഴിക്കല്‍ ഗോപാലകൃഷ്ണപിള്ള പ്രഭാതസവാരിക്കിടയില്‍ വാഹനമിടിച്ചു മരിച്ചത്.
പെട്രോള്‍ പമ്പിന് മുന്നില്‍ കെട്ടിക്കിടക്കുന്ന പെയ്ത്തു വെള്ളം ഒഴിവാക്കി നടക്കുന്നതിനിടയിലായിരുന്നു അപകടം.
അരൂര്‍ മേഴ്‌സി സ്‌കൂളിന് വടക്കുവശം, ചന്തിരൂര്‍ തക്യാവിന് സമീപം, ചമ്മനാട് , കോടംതുരുത്ത് വി.വി.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വടക്ക്, തുറവൂര്‍ താലൂക്കാശുപത്രിക്ക് മുന്‍വശം, തുറവൂര്‍ ആലക്കാപറമ്പ് ,പുത്തന്‍ചന്ത, പൊന്നാം വെളി, പട്ടണക്കാട്, പുതിയകാവ്, ഒറ്റപ്പുന്ന എന്നിവിടങ്ങളില്‍ സ്ഥിരമായി ദേശീയപാതയില്‍ വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്.ഇവിടെയെല്ലാം അപകടങ്ങള്‍ സ്ഥിരമായി നടക്കാറുണ്ട്.
ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പല സ്ഥലങ്ങളിലും കനാല്‍ സ്ഥാപിക്കണമെന്ന ആവശ്യങ്ങള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യമായ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ചിലയിടങ്ങളിലെ കനാലുകളുടെ പ്രവര്‍ത്തനം സുഗമമല്ല. കനാലുകള്‍ തമ്മില്‍ ബന്ധിപ്പിക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."