കിള്ളിയാര്‍ പദ്ധതി ഏറ്റെടുത്തു നടപ്പാക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കിള്ളിയാര്‍ നദി മാലിന്യമുക്തമാക്കി കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വര്‍ഷം മുഴുവന്‍ ജല സാന്നിധ്യം ഉറപ്പാക്കുന്നതിനുള്ള ജനപങ്കാളിത്തത്തോടെയുള്ള നടപടികളും തുടര്‍ന്നുള്ള വിവിധ വകുപ്പുകള്‍ ഏറ്റെടുത്തു നടത്തേണ്ട നടപടികളും തുടങ്ങി കഴിഞ്ഞതായി മന്ത്രി മാത്യു ടി. തോമസ്് നിയമസഭയെ അറിയിച്ചു.കിള്ളിയാര്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള തദ്ദേശവാസികളുടെയെല്ലാം വന്‍ പങ്കാളിത്തമാണ് ലഭിച്ചിട്ടുള്ളത്. ഹരിതകേരളം മിഷന്റെ ഉപദൗത്യമായ ജലസമൃദ്ധി (ജലസംരക്ഷണം) യുടെ ഭാഗമായി സമഗ്ര നീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ രൂപപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ചെറുനീര്‍ത്തട അധിഷ്ഠിത പ്ലാനുകള്‍ ഗ്രാമ പഞ്ചായത്ത് അടിസ്ഥാനത്തില്‍ തയ്യാറാക്കി ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ നീര്‍ത്തട മാസ്റ്റര്‍പ്ലാനുകള്‍ റിഡ്ജ് ടു വാലി കാഴ്ചപ്പാടോടുകൂടി തയ്യാറാക്കി മുന്‍ഗണനാ ക്രമത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്.
ഇതിനായി ത്രിതല തദ്ദേശസ്വയം ഭരണസ്ഥാപന അടിസ്ഥാനത്തില്‍ സാങ്കേതിക സമിതികള്‍ രൂപീകരിച്ച ജനപങ്കാളിത്തത്തോടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ഹരിതകേരളം മിഷന്റെ ഉപദൗത്യമായ ജലസമൃദ്ധിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തയ്യാറാക്കുന്ന സമഗ്രനീര്‍ത്തട മാസ്റ്റര്‍ പ്ലാനുകള്‍ പ്രകാരമുള്ള ജലസേചനജലസംരക്ഷണ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിനായി ജലസേചന വകുപ്പിന് 2018-19 വര്‍ഷത്തെ ബജറ്റില്‍ ഹരിതകേരളം, കുളങ്ങളുടെ പുനരുദ്ധാരണം എന്നീ ശീര്‍ഷകങ്ങളില്‍ മൊത്തം ജില്ലകള്‍ക്കുമായി 23 കോടി രൂപ വകയിരിത്തിയിട്ടുണ്ട്. ഇതില്‍ നീര്‍ത്തടാടിസ്ഥാനത്തില്‍ ജലസംരക്ഷണം ലക്ഷ്യമാക്കിയിട്ടുള്ള തടയണകളുടെ നിര്‍മ്മാണവും സംരക്ഷണവും, കുളങ്ങളുടെ പുനരുദ്ധാരണം, കനാലുകളും കുളങ്ങളും തമ്മില്‍ ബന്ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഹരിതകേരളം മിഷന്‍ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെയാണ് നടപ്പിലാക്കി വരുന്നത്. ഡി.കെ മുരളിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."